മ്യൂണിച്ച്: ജര്‍മ്മന്‍ ലീഗായ ബുന്ദേസ്ലീഗയില്‍ ഇന്ന് നടന്ന മത്സരത്തില്‍ വെര്‍ഡര്‍ എപ്.സി. കോലിനെതിരെ തോല്‍ക്കാതെ രക്ഷപെട്ടു. നിക്കോളാസ് മൊയിസന്ററുടെ സെല്‍ഫ് ഗോളില്‍ കോളിന് ക്ലബ്ബിന് ലീഡ് സമ്മാനിച്ച ശേഷമാണ് വെര്‍ഡര്‍ നിര അവസാന നിമിഷം തോല്‍വിയില്‍ നിന്നും രക്ഷപെട്ടത്. ലിയോനാര്‍ഡോ ബിറ്റണ് കോര്‍ട്ടിന്റെ വകയായിരുന്നു ആശ്വാസ ഗോള്‍. 82-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ഗോളാക്കി മാറ്റിയത്.
ഇന്നു നടക്കുന്ന ലീഗ് മത്സരമാണ് ഏവരും ഉറ്റുനോക്കുന്നത്. ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയ ബേയേണ്‍ മ്യൂണിച്ച് ഇന്ന് രാത്രി കളിക്കാനിറങ്ങും. ലീഗിലെ കരുത്തരായ ബൊറോസിയ ഡോട്ട്മുണ്ടാണ് എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ മെയിന്‍സിനെതിരെ ഷാല്‍ക്കയും ലീപ്സിഗിനെതിരെ ഫ്രീബര്ഗ്ഗും പോരാടും. ലീഗില്‍ 6 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു ജയങ്ങളോടെ ബയേണാണ് മുന്നില്‍ അതേ പോയിന്റുമായി ഡോട്ട്മുണ്ട് രണ്ടാമതും ലീപ്സിഗ് മൂന്നാം സ്ഥാനത്തുമാണ്.















