ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ലക്ഷത്തിലേക്ക് എത്തുന്നു. ഇതുവരെ ലോകത്ത് കൊറോണ ബാധിച്ച് മരിച്ചത് 1,261,971 പേരാണ്. 50,728,889 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ലോകത്ത് 13,674,330 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 35,792,588 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. ആകെ കൊറോണ സ്ഥിരീകരിച്ചത് 10,288,480 പേർക്കാണ്. മരണം 243,768 കടന്നു. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയും, മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയാണ് ലോകത്ത് കൊറോണ മുക്തിയിൽ മുന്നിൽ. 7,917,373 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത് നേരത്തെ കൊറോണ കേസുകൾ കുറവുള്ള പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വര്‍ധിക്കുന്നതായി ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
Comments