ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിതർ അഞ്ച് കോടി കടന്നു. 51,467,496 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,272,605 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് . നിലവിൽ ലോകത്ത് 13,957,428 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 36,237,463 പേർ രോഗമുക്തി നേടിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. 10,434,345 പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. 244,626 ആണ് അമേരിക്കയിലെ മരണസംഖ്യ. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയും, മൂന്നാം സ്ഥാനത്ത് ബ്രസീലും നാലാം സ്ഥാനത്ത് റഷ്യയുമാണ്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയാണ് ലോകത്ത് കൊറോണ മുക്തിയിൽ മുന്നിൽ. 7,987,805 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. നേരത്തെ കൊറോണ കേസുകൾ കുറവുള്ള പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വര്‍ധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
Comments