ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,281 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 8,636,011 ലക്ഷമായി. 512പേർ മരിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,27,571 ആയി ഉയർന്നു.
രാജ്യത്ത് 4,94,657പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 50,326 പേർ രോഗമുക്തിനേടി ആശുപത്രിവിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 80,13,784 ആയി. അതേസമയം 7800 കേസുകളോടെ തുടർച്ചയായ മൂന്നാം തവണയും രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.
Comments