പനജി: ഐ.എസ്.എല്ലിന് ഇന്ന് തുടക്കം. കേരളാ ബ്ലാസ്റ്റേഴ്സും എടികെ. മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് ആദ്യവിസില്‍ മുഴങ്ങുക. നല്ല മുന്നൊരുക്കം നടത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും ഇറങ്ങുന്നത്.
ബഗാന്റെ കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്ന കിബൂ വികൂനയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെന്നത് ഇന്നത്തെ കളിയുടെ പ്രത്യേകതയാണ്. ഒപ്പം ഇതുവരെ കേരളത്തിനായി ബൂട്ടണിഞ്ഞ സന്ദേശ് ജിങ്കൻ എതിര് ചേരിയില്‍ ബഗാന്റെ പ്രതിരോധ നിരയെ നയിക്കുമെന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം.
ഗാരീ കൂപ്പര്‍, ജോര്‍ദ്ദാന്‍ മുറേ, ബകാരീ കോനേ, ഫകുണ്ടോ പെരേര, വിസന്റേ ഗോണ്‍സാലസ്, സഹല്‍ അബ്ദുള്‍ സമദ്, കെ.പി.രാഹുല്‍, നിഷു കുമാര്‍, ജെസ്സെല്ഡ കാര്‍ണെയ്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങാന്‍ സാധ്യത. ബഗാന് നിരയില്‍ ജിങ്കനൊപ്പം റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, ബ്രാഡ് ഇന്മാം, ചിരി, അരിന്ദം ഭട്ടാചാര്യ, മൈക്കല്ഡ സൂസൈരാജ്, പ്രണോയ് ഹാള്‍ഡര്‍ എന്നിവരാണ് കളം നിറയാന്‍ പോകുന്നത്.
Comments