തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രിവിട്ടു. ദേഹാസ്വാസ്യത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അടുത്ത ഏതാനും ദിവസങ്ങളിൽ പൂർണ്ണ വിശ്രമമെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സിപിഐ സംസ്ഥാന നിർവ്വാഹ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ശാരീക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Comments