റിയാദ് : കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുമായി സഹകരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ അൽഖർജ്ജ് യൂണിറ്റ് കൗൺസിൽ രൂപീകരിച്ച മലയാളം ഫോറം പഠന കേന്ദ്രങ്ങളുടെ പ്രവേശനോത്സവവും വിദ്യാരംഭവും സംഘടിപ്പിച്ചു. അൽഖർജ്, ദിലം എന്നീ പ്രദേശങ്ങളിൽ ആയി മൂന്നു പഠന കേന്ദ്രങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. രക്ഷാധികാരി ജെസ്സി തോമസ് ചടങ്ങ് ഉദ്ഘാദനം ചെയ്തു.
WMF അൽഖർജ് യൂണിറ്റ് കൗൺസിൽ മലയാളം ഫോറം കോഓർഡിനേറ്റർ പിങ്കി സുജയ് മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ചും പാഠ്യ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. സജു മത്തായി, കനകലാൽ, സോജിഷ് കുര്യൻ, ഹെൻറി തോമസ്, അജിത് കുമാർ, മറിയാമ്മ, ശോഭ ഹെൻറി എന്നിവർ സംസാരിച്ചു.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ പഠന കേന്ദ്രങ്ങളിലെ മുഴുവൻ വിദ്യാർഥികളും, അധ്യാപകരും, രക്ഷകർത്താക്കളും പങ്കെടുത്തു.
Comments