റിയാദ്: കൊറോണക്കുള്ള വാക്സിൻ എത്തിക്കഴിഞ്ഞാൽ സൗദി അറേബ്യയിൽ അത് എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകൾക്കും പൂർണമായും സൗജന്യമായിട്ടായിരിക്കും മരുന്ന് നൽകുകയെന്നു ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരിയാണ് അറിയിച്ചത്.
പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെ രാജ്യം കൈക്കൊണ്ട തീരുമാനമാണിത്. അടുത്ത വർഷം അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും കൊറോണ വാക്സിൻ നൽകും. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല എന്നും മന്ത്രാലയം വ്യക്തമാക്കി.
Comments