വാഷിംഗ്ടണ്‍: അമേരിക്ക ഓപ്പണ്‍ സ്കൈ ഉടമ്പടിയില്‍ നിന്നും പിന്മാറിയത് റഷ്യയ്ക്ക് അമേരിക്കയുടെ മേലുള്ള മേല്‍കൈ വര്‍ദ്ധിപ്പിക്കുമെന്ന് ആശങ്കയുമായി സെനറ്റര്‍. അമേരിക്കന്‍ സെനറ്ററായ ബോബ് മെന്‍ഡസാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. യൂറോപ്പ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ അമേരിക്ക പിന്മാറിയതിനെതിരെ രൂക്ഷ വിമര്‍ശനമായി ഇന്നലെ രംഗത്തെത്തിയിരുന്നു.
ഓപ്പണ്‍ സ്കൈ ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള ഭരണകൂട തീരുമാനം നീതികരിക്കാ നാവത്തതും അസമയത്തുമാണ്. യൂറോപ്പിലെ അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളടക്കമുള്ളവരുടെ സുരക്ഷയാണ് അമേരിക്ക ആശങ്കയിലാക്കിയത്. ഇരുപതുവര്‍ഷങ്ങളായി സ്ഥിരതയോടെ നടന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പിന്മാറ്റം റഷ്യയുടെ ഭീഷണി വര്ദ്ധിപ്പികാനേ സഹായിക്കൂവെന്നാണ് സെനറ്റര്‍ ബോബ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
ഇന്നലെ മുതല്‍ അമേരിക്ക ഉടമ്പടിയുടെ ഭാഗമല്ല. ഇതോടെ ആകാശ സുരക്ഷാ കാര്യത്തില്‍ റഷ്യ എന്തൊക്കെയാണ് ശേഖരിക്കുന്നത് എന്ന് അറിയാനുള്ള എല്ലാ സംവിധാനങ്ങളും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ അമേരിക്ക സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ട കാലഘട്ടത്തില്‍ പുതിയ തീരുമാനം മറ്റെല്ലാവരിലും നിന്ന് ഒറ്റപ്പെടുത്തുമെന്ന് ബോബ് പറഞ്ഞു. അമേരിക്കയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഇന്നലെ ജര്‍മ്മനിയും നടത്തിയിരുന്നു.
Comments