കൊച്ചി : പോലീസ് നിയമഭേദഗതിയിൽ സർക്കാർ തീരുമാനം വരും വരെ നടപടി പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്നും കർശന നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ.
അതേസമയം, ന്യമ ഭേദഗതിയിൽ ഉടൻ നടപടി എടുക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസുകാർക്ക് നിർദ്ദേശം നൽകി. പരാതികൾ ലഭിച്ചാൽ പെോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണമെന്നും നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Comments