ഡീഗോ... ഗുഡ് ബെെ ; എല്ലായ്പോഴും അനശ്വരനായിരിക്കും ; എല്ലാത്തിനും നന്ദി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡീഗോ… ഗുഡ് ബെെ ; എല്ലായ്പോഴും അനശ്വരനായിരിക്കും ; എല്ലാത്തിനും നന്ദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 03:06 am IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്‌സ്; ഡീഗോ … ഗുഡ് ബെെ …. എല്ലായ്പോഴും അനശ്വരനായിരിക്കും … എല്ലാത്തിനും നന്ദി …. മൂന്നര പതിറ്റാണ്ടോളം അർജന്റീനിയൻ ഫുട്ബോളിന്റെ അടയാളമായി ലോകത്തിന് മുന്നിൽ നിറഞ്ഞു നിന്ന ഇതിഹാസ താരം ഡീഗോ മറഡോണയുടെ വേർപാടിൽ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അനുശോചനക്കുറിപ്പ് അവസാനിക്കുന്നത് ഈ വാചകങ്ങളിലാണ്. നിലപാടുകളുമായി ബന്ധപ്പെട്ട കലഹങ്ങൾക്കിടയിലും മറഡോണയെ അർജന്റീനയും അവിടുത്തെ ഫുട്ബോൾ ലോകവും എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ഈ വാക്കുകൾ

മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയുടെ ആഘാതത്തിലാണ് അര്‍ജന്റീന. താരമായും ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായും ഒക്കെ നിറഞ്ഞുനിന്ന മറഡോണയെ അര്‍ജന്റീനിയക്കാര്‍ എന്നും നെഞ്ചോട് ചേര്‍ത്തിരുന്നു. മറഡോണ ഞങ്ങളെ അത്യധികം സന്തോഷിപ്പിച്ചിരുന്നുവെന്ന് മാത്രമായിരുന്നു പ്രസിഡന്റ് ആല്‍ബെര്‍ട്ടോ  ഫെര്‍ണാണ്ടസിന്റെ വാക്കുകള്‍. എല്ലായ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്ന വാക്കുകളോടെയാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ മറഡോണയുടെ വിയോഗ വാർത്ത പങ്കു വെച്ചത്.

ദേശീയതലത്തില്‍ അര്‍ജന്റീന മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വികാരനിര്‍ഭരമായ വാക്കുകളിലാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മറഡോണയുടെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ചത്.  സങ്കീർണമായ നൃത്തകല ചാരുത കാെണ്ട് പരിപോഷിപ്പിച്ചെടുത്ത
നർത്തകനെന്നും ഉൻമത്തമായ കിക്കുകൾ നിറഞ്ഞ ഖനി ഭൂമികളിൽ സാന്നിധ്യം കാെണ്ട് വെല്ലുവിളി ഉയർത്തിയവനെന്നും അസാേസിയേഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പിൽ വിശേഷിപ്പിക്കുന്നു.

മണ്ണിലും പുൽതകിടിയിലും നഗ്നപാദനായും സുവർണ പാദുകങ്ങളാലും ലഹള കൂട്ടി മാന്ത്രിക കല പ്രചരിപ്പിച്ച താരം. ജൂനിയർ ടീമിലെ അരങ്ങേറ്റം മുതൽ സകലരെയും വിസ്മയിപ്പിച്ച താരം. ബാെക്കയിലും ബാഴ്സിലോണയിലും നാപോളിയിലും അർജന്റീനിയൻ ദേശീയ ടീമിലും വരെ എങ്ങനെ തിളങ്ങണമെന്ന് മറഡോണയ്‌ക്ക് അറിയാമായിരുന്നു. അസാമാന്യമായ ഇടംപാദം കൊണ്ട് അര്‍ജന്റീനിയന്‍ ഫുട്‌ബോളിനെ വലുതാക്കിയ വ്യക്തി. ലോകമെങ്ങും അർജന്റീനയുടെ മുദ്രയും അടയാളവുമായി മാറിയ ഇതിഹാസം തുടങ്ങി മറഡോണയുടെ ഫുട്ബോൾ ജീവിതചിത്രം വരച്ചിടുന്നതാണ് കുറിപ്പ്.

ലോകകപ്പിൽ മറഡോണ മുത്തമിടുന്ന പ്രശസ്തമായ ചിത്രം സഹിതമാണ് വെബ് സൈറ്റിന്റെ മുഖ പേജിൽ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share
Tweet
SendShare

More News from this section

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

Latest News

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies