അനുമതി വാങ്ങാതെയാണ് ഒസ്മാനിയ സർവകലാശാലയിൽ പ്രവേശിച്ചതെന്ന് ആരോപണം : തേജസ്വി സൂര്യയ്‌ക്കെതിരെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അനുമതി വാങ്ങാതെയാണ് ഒസ്മാനിയ സർവകലാശാലയിൽ പ്രവേശിച്ചതെന്ന് ആരോപണം : തേജസ്വി സൂര്യയ്‌ക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 08:01 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ഒസ്മാനിയ സർവകലാശാലയിൽ പ്രവേശിച്ചതിന് എംപി തേജസ്വി സൂര്യയ്‌ക്കെതിരെ കേസ്. അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ സർവകലാശാലയിൽ പ്രവേശിച്ചുവെന്നാരോപിച്ചാണ് തേജസ്വി സൂര്യയ്‌ക്കെതിരെ കേസ് എടുത്തത് .

യൂണിവേഴ്‌സിറ്റി രജിസ്ട്രാർ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 447 പ്രകാരമാണ് കേസെടുത്തത്.വൈസ് ചാൻസലറുടെ നിർദേശം ലഭിച്ചതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയതായി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഗോപാൽ റെഡ്ഡി പറഞ്ഞു.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തേജസ്വി സൂര്യ ഹൈദരാബാദ് സന്ദർശിച്ചിരുന്നു. സർവകലാശാല സന്ദര്‍ശിക്കാനെത്തിയ തനിയ്‌ക്ക് മുന്നില്‍ ഹൈദരാബാദ് പോലീസ് ബോധപൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിച്ചെന്ന് അദ്ദേഹം അന്ന് തന്നെ പറഞ്ഞു. തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.

നൂറു കണക്കിന് ആളുകളാണ് ഒസ്മാനിയ സര്‍വ്വകലാശാലയിലേയ്‌ക്കുള്ള യാത്രയില്‍ തേജസ്വിയ്‌ക്ക് പിന്നില്‍ അണിനിരന്നത്. എന്നാല്‍ പ്രധാന കവാടം പോലീസ് അടച്ചു. മാത്രമല്ല, മുള്ളുകമ്പി ഉപയോഗിച്ചുള്ള വേലിയും ബാരിക്കേഡുകളും തീര്‍ത്താണ് പോലീസ് തേജസ്വിയെയും ഒപ്പമുള്ളവരെയും തടയാന്‍ ശ്രമിച്ചത്. ഇതിനായി വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

എന്നാല്‍, ജയ് ശ്രീറാം, ജയ് തെലങ്കാന വിളികളോടെ ബാരിക്കേഡുകള്‍ ചാടിക്കടന്ന തേജസ്വി ഒസ്മാനിയ സര്‍വ്വകലാശാലയിലെത്തി തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിച്ചിരുന്നു.

 

 

Tags: THEJASWI YADAV
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies