രുചിയേറും മലബാര്‍ സ്‌പെഷ്യല്‍ കോഴി അട
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

രുചിയേറും മലബാര്‍ സ്‌പെഷ്യല്‍ കോഴി അട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 09:55 am IST
FacebookTwitterWhatsAppTelegram

ആദ്യ കാലങ്ങളിൽ വീട്ടില്‍ വരുന്ന ആളുകള്‍ക്ക് വിരുന്നൊരുക്കാനായി തയ്യാറാക്കിയിരുന്ന ഒരു പലഹാരമാണ് അട. കേള്‍ക്കുമ്പോള്‍ തന്നെ ഒരു മധുരപലഹാരമാണ് എല്ലാവരുടെയും മനസ്സിലേക്ക് കടന്നു വരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കോഴി അട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. മലബാര്‍ മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ്കോഴി അട.

ഇത് തയ്യാറാക്കുന്നതിനായി അരക്കിലോ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കി എല്ലില്ലാത്ത കഷ്ണങ്ങളാക്കിയ ശേഷം കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, മുക്കാല്‍ ടീസ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി, കാല്‍ ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയും കാല്‍കപ്പ്  വെള്ളവും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക.

കോഴിയിറച്ചി നന്നായി വെന്ത ശേഷം തണുക്കാനായി മാറ്റി വെയ്‌ക്കുക. ശേഷം രണ്ട് കപ്പ് മൈദമാവെടുത്ത് ആവശ്യത്തിന് ഉപ്പും ഇത്തിരി വെളിച്ചെണ്ണയും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ നന്നായി കുഴച്ചെടുക്കുക. രണ്ട് സവാള എടുത്ത് കനംകുറച്ച് അരിഞ്ഞ ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇട്ടു നന്നായി വഴറ്റിയെടുക്കുക. ബ്രൗണ്‍ നിറത്തില്‍ ആകുന്നതു വരെ വഴറ്റിയെടുക്കണം. ശേഷം തണുത്ത കോഴിയിറച്ചി മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുത്ത് അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

ശേഷം തീ ഓഫ് ചെയ്തു ഒരു പപ്പടം വലുപ്പത്തില്‍ മൈദമാവ് പരത്തിയെടുത്ത് അതിലേക്ക് വഴറ്റിയെടുത്ത മിക്‌സ് നിറയ്‌ക്കുക. ശേഷം ഇതിന്റെ രണ്ടറ്റവും വിരലുകള്‍ ഉപയോഗിച്ച് നന്നായി ഒട്ടിച്ചു വയ്‌ക്കുക. മൈദയായതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് ഒട്ടുന്നു. പിന്നീട് ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അവ ഓരോന്നായി ഇട്ടുകൊടുക്കുക. പിന്നീട് ഭാഗം മറച്ചിട്ട് വേവിക്കുക. വളരെ സ്വാദിഷ്ടമായ കോഴി അട തയ്യാര്‍. വീട്ടില്‍ വിരുന്നുകാര്‍ വരുന്ന സമയങ്ങളിലോ അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ ചായയ്‌ക്ക് പലഹാരമായോ ഇത് ഉണ്ടാക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ മലബാര്‍ സ്‌പെഷ്യല്‍ കോഴി അട.

 

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies