ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 12:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സേവനം നൽകാതെയാണ് ഇൻവോയ്സുകൾ തയ്യാറാക്കിയതെന്നും, അവ വീണ വിജയൻ ഉപയോഗിച്ചിരുന്ന ഐഫോൺ പ്രോ മാക്‌സിൽ സൃഷ്ടിച്ചതാണെന്നുമാണ് ഇഡി റിപ്പോർട്ടിലെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.

ഐടി സേവനം നൽകിയെന്ന പേരിൽ തയ്യാറാക്കിയ ഇൻവോയ്സുകളും വ്യാജ ഐടി സേവന കരാറും വീണയുടെ മൊബൈൽ ഫോണിൽ നിന്നാണ് കണ്ടെത്തിയത്. കൂടാതെ, സിഎംആർഎല്ലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ഇ-മെയിൽ ആശയവിനിമയങ്ങളും ഇതേ ഫോണിൽ നിന്നായിരുന്നു.

ഈ ഇ-മെയിൽ സന്ദേശങ്ങളിൽ ഐടി സേവനങ്ങൾ സംബന്ധിച്ച സാങ്കേതിക ചർച്ചകളല്ല ഉണ്ടായിരുന്നതെന്നും, പകരം പണമിടപാടുകളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളാണ് നടന്നതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. തെളിവുകൾ പരിശോധിച്ചപ്പോൾ വീണയ്‌ക്ക് നൽകിയ പണം യഥാർഥ സേവനത്തിന്റെ പ്രതിഫലമായിരുന്നുവെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

എക്സാലോജിക്കിനെ ഒഴിവാക്കിയ ശേഷം സിഎംആർഎൽ ഐടി സേവനങ്ങൾക്കായി ATNA Technologies എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ ചെലവിൽ ആവശ്യമായ ഐടി സേവനങ്ങൾ ഈ സ്ഥാപനം നൽകി. ഇതിൽ നിന്നും എക്സാലോജിക്കിന് നൽകിയ പണം സേവനവുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമായി.

ഇതിനിടെ, വീണ വിജയന്റെ പേരിൽ മറ്റൊരു കമ്പനിയും പ്രവർത്തിച്ചിരുന്നുവെന്ന കണ്ടെത്തലും ഇഡി നടത്തിയിട്ടുണ്ട്. ലേക്കർ ഇന്ത്യ കോർപ് എന്ന പേരിൽ കോഴിക്കോട് രജിസ്റ്റർ ചെയ്ത കമ്പനിയിൽ വീണ പങ്കാളിയാണെന്നാണ് റിപ്പോർട്ട്. പിണറായി വിജയന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ഈ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കുന്നു.

ലേക്കർ ഇന്ത്യ കോർപ്പിന്റെ ബാങ്ക് അക്കൗണ്ടിൽ 15.57 ലക്ഷം നിക്ഷേപമുണ്ടെന്നും, കമ്പനിയുടെ പ്രവർത്തനം, സാമ്പത്തിക ഇടപാടുകൾ, പങ്കാളികളുടെ പങ്ക് എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ വീണ വിജയനെ ആറാം പ്രതിയായും, എക്സാലോജിക്കിനെ ഏഴാം പ്രതിയായും, ലേക്കർ ഇന്ത്യ കോർപ്പിനെ എട്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും വിശദമായ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

Tags: veena vijayan
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies