സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണുന്ന ഒന്നാണ് വ്യത്യസ്ത തരത്തിലുളള ഫോട്ടോഷൂട്ടുകള്‍. വിവാഹത്തിനു മുന്‍പുള്ള സേവ് ദി ഡേറ്റ്, സേവ് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകള്‍, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകള്‍ തുടങ്ങി അമ്മയാകുന്നതിനു മുന്‍പുള്ള ഫോട്ടോ ഷൂട്ട് മുതല്‍ അമ്മയായി കഴിഞ്ഞതിനു ശേഷം കുഞ്ഞുമൊത്തുളള ഫോട്ടോഷൂട്ടുകള്‍ വരെ സജീവമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍. ഏതെല്ലാം രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിയാല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചു പറ്റാം എന്നുള്ള പരിശ്രമത്തിലാണ് ഓരോ ദമ്പതികളും. വെഡിങ് ഫോട്ടോഷൂട്ടുകള്‍ക്കായി ബസ്സും കാറും ലോറിയും തുടങ്ങി ഹെലികോപ്ടര്‍ വരെ വാടകയ്ക്ക് എടുക്കുന്ന ആളുകളുണ്ട്നമുക്കിടയില്.
അതുകൊണ്ടു തന്നെ ഇത്തരത്തിലുളള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ഓള്‍ഡ് ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നാല്പത് വര്‍ഷങ്ങള്‍ക്കു ശേഷമുളള ദമ്പതികളുടെ ഈ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഫോട്ടോഷൂട്ട് കാഴ്ചയില്‍ ഏറെ മനോഹരവും കൗതുകകരവുമാണ്. പുതു തലമുറയ്ക്ക് വെഡിങ് ഫോട്ടോഷൂട്ട് വളരെ പ്രധാനമാണ് അതിനു വേണ്ടി എത്ര പണം വരെ ചെലവഴിക്കാനും അവര്‍ തയ്യാറാണ്.
പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയ വൈറല്‍ ആവുന്നതിനോടൊപ്പം തന്നെ ചര്‍ച്ചാ വിഷയമാകുകയും വിവാദമാകുകയും ചെയ്തിട്ടുണ്ട്. എന്തിനേറെ ഫോട്ടോഷൂട്ടിനിടെ ജീവന് നഷ്ടപ്പെട്ടവര്‍ വരെയുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ വഴി പുതു
തലമുറ സോഷ്യല്‍ മീഡിയ കീഴടക്കുന്നതിന് ഇടയിലാണ് അതിനെ മറികടന്ന് ഈ ഓള്‍ഡ് ഫോട്ടോഷൂട്ട് ശ്രദ്ധ പിടിച്ചു പറ്റിയത്.
Comments