പനജി: ഇന്ത്യന്‍ നാവികസേനയുടെ പരിശീല യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായി നാവികസ സേന അറിയിച്ചു. നാവികസേനയുടെ വ്യോമവിഭാഗത്തിലെ മിഗ് 29 കെ വിമാനമാണ് കടലില്‍ പതിച്ചത്. ഒരു പൈലറ്റ് രക്ഷപെട്ടതായാണ് സൂചന.
‘ മിഗ് -29 കെ പരിശീലന യുദ്ധ വിമാനം കടലില്‍ തകര്‍ന്നുവീണതായി സൂചന, ഒരു പൈലറ്റിനെ നാവികസേന കണ്ടെത്തി. രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്’ നാവിക സേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആകെ 40 മിഗ്-29 കെ വിമാനങ്ങളാണ് നാവികസേന ഉപയോഗിക്കുന്നത്. ഐ.എന്‍.എസ് വിക്രമാദിത്യയെന്ന വിമാനവാഹിനി കപ്പലില്‍ നിന്നും ഗോവയിലെ നാവികസേനാ താവളത്തില്‍ നിന്നുമാണ് വിമാനങ്ങളെ നിയന്ത്രിക്കുന്നത്.
Comments