കണ്ണൂർ : മുഖ്യമന്ത്രിയുടെ നാട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഏജന്റിനു നേരെ വധഭീഷണിയുമായി സിപിഎം . പിണറായി ഡിവിഷൻ സ്ഥാനാർത്ഥി ബിജെപി വി മണിവർണന്റെ തെരഞ്ഞെടുപ്പ് ഏജന്റ് പ്രേംദാസിനെതിരെയാണ് സിപിഎമ്മിന്റെ കൊലവിളി.
കാർഷിക വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ആർ കെ പ്രേംദാസ് . ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഊർജ്ജിതമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് പിണറായിയിൽ നടക്കുന്നത് . ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത് .
പ്രേംദാസിന്റെ വീടിന് മുന്നിൽ അസഭ്യവർഷം നടത്തിയ സിപിഎം സഖാക്കൾ ബിജെപി പ്രവർത്തകർ വച്ച ബോർഡുകളും , തോരണങ്ങളും , നശിപ്പിക്കുകയും ചെയ്തു . സിപിഎമ്മിന്റെ കോട്ട എന്ന് അവകാശപ്പെടുന്ന മേഖലയിൽ ബിജെപി ഊർജ്ജിതമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നതും , ജനങ്ങൾ എൻ ഡി എ സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം നൽകുന്നതും കമ്മ്യൂണിസ്റ്റുകാരെ പ്രകോപിപ്പിച്ചിട്ടുണ്ട് .
മുഖ്യമന്ത്രിയുടെ ജന്മസ്ഥലത്ത് തന്നെ ബിജെപി ഏറെ ദൂരം മുന്നോട്ട് പോയതോടെയാണ് സിപിഎം അക്രമത്തിനു മുതിരുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി വി മണിവർണൻ പറഞ്ഞു. ബിജെപി പ്രവർത്തകരെ ഇത്തരം ഭീഷണികൾ കാട്ടി തോൽപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ജനാധിപത്യത്തോടും ജനാധിപത്യ മൂല്യങ്ങളോടും യാതൊരു പ്രതിബദ്ധതയും പുലർത്താത്ത സിപിഎം ഫാസിസ്റ്റ് സംഘടനയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സി.പി.എമ്മിന്റെ വധഭീഷണിയെക്കുറിച്ച് ബി.ജെ.പി നേതൃത്വം പിണറായി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Comments