പൂഞ്ച് ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികൻ വിക്കി പഹാഡെയുടെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂഞ്ച് ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികൻ വിക്കി പഹാഡെയുടെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

മധ്യപ്രദേശ്: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേനാ സൈനികൻ കോർപ്പറൽ വിക്കി പഹാഡെയുടെ ഭൗതിക ശരീരം അന്ത്യകർമ്മങ്ങൾക്കായി ജന്മനാടായ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ എത്തിച്ച മൃതദേഹം പ്രത്യേക വാഹനത്തിൽ ചിന്ദ്വാരയിൽ എത്തിക്കുകയായിരുന്നു. ചിന്ദ്വാരയിലെ നോനിയ കർബലിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) മനീഷ് ഖത്രി അറിയിച്ചു.

2011 ലാണ് 33 കാരനായ പഹാഡെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. റീനയാണ് ഭാര്യ, അഞ്ച് വയസ്സുകാരനായ ഹാർദിക് ആണ് ദമ്പതികളുടെ ഏക മകൻ. ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം ഏപ്രിൽ 18 ന് പഹാഡെ വീണ്ടും യൂണിറ്റിൽ ചേർന്നിരുന്നു. അടുത്ത മാസം മകന്റെ പിറന്നാളിന് സമ്മാനങ്ങളുമായി എത്തുന്നതും പ്രതീക്ഷിച്ചിരുന്ന കുടുംബത്തിലേക്കാണ് പഹാഡെയുടെ വിയോഗ വാർത്തയെത്തുന്നത്. മുഖ്യമന്ത്രി മോഹൻ യാദവ് ഇന്ന് ചിന്ദ്വാരയിൽ വിക്കി പഹാഡെയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കും. പഹാഡെയുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു.

മെയ് നാലിന് ഇന്ത്യൻ വ്യോമസേനയുടെ വാഹനത്തിന് നേരെ പൂഞ്ച് സെക്ടറിൽ വച്ചുണ്ടായ ഭീകരാക്രമണത്തിൽ കോർപ്പറൽ വിക്കി പഹാഡെ ഉൾപ്പെടെ 5 വ്യോമസേനാ സൈനികർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിക്കി പഹാഡെ സൈനിക ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ അബു ഹംസയുടെ അബു ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

Tags: IAFfuneralPoonch terror attackCorporal Vikky Pahade
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies