ഫുട്ബോള്‍ ഇതിഹാസം മറഡോണ ഓര്‍മ്മയായി; ഇന്ത്യയും ഓസ്‌ട്രേലിയയും പോരാടുന്നു
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഫുട്ബോള്‍ ഇതിഹാസം മറഡോണ ഓര്‍മ്മയായി; ഇന്ത്യയും ഓസ്‌ട്രേലിയയും പോരാടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2020, 01:27 pm IST
FacebookTwitterWhatsAppTelegram

ഓര്‍മ്മയായി ഫുട്ബോള്‍ ഇതിഹാസം

കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളിലൂടെ ഫുട്ബോള്‍ ആരാധകരുടെ മനം കവര്‍ന്ന ഡീഗോ അര്‍മാന്‍ഡോ മറഡോണ.. ഓര്‍മ്മയായി. ദൈവം വരദാനമായി നല്‍കിയ കളിമികവ് ആവോളം ആഘോഷിച്ച് ആ പ്രതിഭ ഒടുവില്‍ ദൈവത്തിന്റെ കയ്യിലേക്ക് തന്നെ മടങ്ങി……

അസാമാന്യമായ ശരീര പുഷ്ടിയോ ഏത് ഡിഫന്‍ഡറേയും നേരിടാന്‍ കഴിവുള്ള ശക്തിയോ ഉള്ള ആളായിരുന്നില്ല ആ അഞ്ചടി അഞ്ചിഞ്ചുകാരന്‍. ഒരേസമയം അസാധാരണമായ പന്തടക്കം കൊണ്ട് എതിരാളികളെപ്പോലും ഞെട്ടിക്കുകയും അവരാല്‍ത്തന്നെ ആരാധിക്കപ്പെടുകയും ചെയ്ത പ്രതിഭയായി മറഡോണ കളം നിറഞ്ഞു.

ജീവിച്ചിരിക്കുന്ന ഫുട്ബോള്‍ ഇതിഹാസം പെലെയുടെ അനുസ്മരണം ശ്രദ്ധനേടി. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്നാണ് മറഡോണുടെ വിയോഗത്തില്‍ ഫുട്ബോള്‍ ഇതിഹാസം പെലെ പറഞ്ഞത്. കഴിഞ്ഞ മാസമാണ് ഇരുവരും പിറന്നാള്‍ ആഘോഷിച്ചത്. പെലെയ്‌ക്ക് 80 തികഞ്ഞപ്പോള്‍ മറഡോണയുടെ അറുപതാം പിറന്നാളായിരുന്നു ലോകം ആഘോഷിച്ചത്. 2000 ത്തില്‍ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി പെലയെയും മാറഡോണയെയും സംയുക്തമായി ഫിഫ തെരഞ്ഞെടുത്തിരുന്നു.

കാല്‍പന്തുലോകം കളിക്കളത്തിലും മറഡോണയുടെ സ്മരണകൊണ്ട് നിറച്ചു

സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ മത്സരത്തില്‍ ലയണല്‍ മെസ്സിയും ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി ക്ലബ്ബും മറഡോണയെ ആവേശത്തോടെ അനുസ്മരിച്ചു. മെസ്സി ഗോളടിച്ച ശേഷം മറഡോണ നടത്താറുള്ള ആഹ്ലാദപ്രകടനമാണ് മൈതാത്ത് നടത്തിയത്. ഇരുകൈകളും ഉയര്‍ത്തി ദൈവത്തിന് നന്ദി പറഞ്ഞു. മെസ്സി തന്റെ ജഴ്സിമാറ്റി മറഡോണ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിന് വേണ്ടി അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്സി പ്രദര്‍ശിപ്പിച്ചത് ഏവര്‍ക്കും അല്‍ഭുതമായി.

മറ്റൊരു അനുസ്മരണം നടത്തിയത് മറഡോയുടെ എക്കാലത്തേയും ഇഷ്ട ക്ലബ്ബായ് നാപ്പോളിയാണ്. ഇറ്റാലിയന്‍ ലീഗ് മത്സരത്തില്‍ നാപ്പോളി അര്‍ജ്ജന്റീനയുടെ വെള്ളയും നീലയും ഇടകലര്‍ന്ന ജഴ്സിയിലിറങ്ങി. ഒപ്പം മറഡോണയുടെ പത്താം നമ്പര്‍ ജഴ്സിയും ഉയര്‍ത്തിക്കാട്ടി ഫുട്ബോള്‍ ഇതിഹാസത്തെ നമിച്ചു

റയല്‍ മാഡ്രിഡ് ഇന്ററിനെ വീഴ്‌ത്തി

ഇന്റര്‍ മിലാന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയല്‍ ഇന്ററിനെ വീഴ്‌ത്തി. ഇഡന്‍ ഹസാഡിന്റെ ഗോളും ഇന്ററിന്റെ അറാഫ ഹക്കീമിയുടെ സെല്‍ഫ് ഗോളുമാണ് റയലിന് ജയം നല്‍കിയത്.

ബയേണ്‍ മ്യൂണിച്ച് സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ബയേണിന്റെ ലോകോത്തര താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയാണ് ഗോളടിക്ക് തുടക്കമിട്ടത്.കിംഗ്സ്ലി കോമാനും ലെറോയ് സാനേയുമാണ് മറ്റ് ഗോളുകള്‍ നേടിയത്.

ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ ലീഗ് തട്ടകങ്ങളും ഉണര്‍ന്നുകഴിഞ്ഞു

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് അലാവസിന് മുന്നില്‍ അടിയറവ് പറഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അലാവസിന്റെ ജയം. പെരസും ജൊസോലുവുമാണ് റയലിന്റെ വല കുലുക്കിയത്. കസമിറോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ നാലാം സ്ഥാനത്താണ്.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. ഒസാസുനയ്‌ക്കെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മെസിയും സംഘവും ജയിച്ചു കയറിയത്. ബാഴ്‌സ ബ്രാത്വെയിറ്റിലൂടെ ഗോള്‍ വേട്ട തുടങ്ങി. വിമര്‍ശകരുടെ വായടപ്പിച്ച് ഗ്രീസ്മാനും കുട്ടീഞ്ഞോയും ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. മറോണയ്‌ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള മെസിയുടെ മനോഹര ഗോളും പിറന്നു.

വിയാറയലിനെ സോസീഡാഡും അത്ലറ്റികോ ക്ലബ്ബിനെ ഗെറ്റാഫെയും സമനിലയില്‍ കുരുക്കി. ഗ്രനാഡേയ്‌ക്കെതിരെ സെല്‍റ്റാ വിഗോ ജയം നേടി.

ഇറ്റാലിയന്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ നാപ്പോളി

ഇറ്റാലിയന്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ നാപ്പോളിയുടെ മുന്നേറ്റം. മറ്റ് മത്സര ങ്ങളില്‍ എ.സി.മിലാനും ഉദിനീസേയും ബൊലോഗ്നയും ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തി. കാഗ്ലിയാരി സ്‌പേസിയക്കെതിരെ സമനിലകൊണ്ട് തൃപ്തിപ്പെട്ടു.

എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നാപ്പോളി റോമയെ തകര്‍ത്തത്. ലോറന്‍സോ ഇന്‍സെയിന്‍, ഫാബിയാന്‍ പെന്നെ, ഡ്രിയെസ്സ് മെര്‍ട്ടന്‍സ്, മാറ്റോ പൊളിറ്റാനോ എന്നിവരാണ് ഗോളടിച്ചത്.

എസി.മിലാന്‍ തോല്‍പ്പിച്ചത് ഫിയോറന്റീനയെയാണ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. അലെസ്സിയോ റൊമാഗ്‌നോളിയും ഫ്രാങ്ക് കെസ്സിയുമാണ് ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ഉദിനീസ ലാസിയോക്കെതിരെ ജയം നേടി.കാഗ്ലിയാരിയെ സ്പേസിയ സമനിലയില്‍ കരുക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എഡിസണ്‍ കാവാനിയുടെ മികവില്‍ മാഞ്ചസ്റ്റര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എഡിസണ്‍ കാവാനിയുടെ ഇരട്ടഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉശിരന്‍ ജയം നേടിയപ്പോള്‍ ആഴ്‌സണല്‍ തോല്‍വി രുചിച്ചു. ചെല്‍സി സമനിലകുരുക്കിലും പെട്ടു.
സതാംപ്ടണിനെതിരെ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന യുണൈറ്റഡ് രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എഡിസണ്‍ കാവാനിയാണ് താരമായത്. ഇരട്ടഗോളുകളിലൂടെയാണ് യുണൈറ്റഡിനെ ജയിപ്പിച്ചത്.
രണ്ടാം മത്സരത്തില്‍ വൂള്‍വ്‌സിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന നിരാശയിലാണ് ആഴ്‌സണല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വൂള്‍വിസിന് മുന്നില്‍ അടിപതറിയത്. ചെല്‍സി-ടോട്ടനം സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി. ശക്തമായ പ്രതിരോധം തീര്‍ത്ത ഇരുടീമുകളും പര്‌സ്പരം ഗോളടിക്കാന്‍ സമ്മതിച്ചില്ല. കളി ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാമത്തെ ആഴ്ച

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാമത്തെ ആഴ്ചയിലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. മുംബൈസിറ്റി ഗോവയ്‌ക്കെതിരേയും എ.ടി.കെ മോഹന്‍ബഗാന്‍ പാരമ്പര്യ വൈരികളായ ഈസ്റ്റ് ബംഗാളിനെതിരേയും ജയം നേടിയപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. അതേ ഗോള്‍ വ്യത്യാസത്തില്‍ ജാംഷഡ്പൂരും ഒഡീഷയും കളിച്ചുമടങ്ങി. ബംഗളൂരു എഫ്.സിയ്‌ക്കും ഹൈദരാബാദിനെതിരെ ഗോള്‍ രഹിത സമനിലയിലും പിരിയേണ്ടിവന്നു.മുംബൈ സിറ്റി-ഗോവ മത്സരത്തില്‍ സിറ്റിയ്‌ക്കായി ഏക ഗോള്‍ ആദം ലേ ഫോണ്ട്രേയാണ് നേടിയത്. ബ്ലാസ്റ്റേഴ്സ്-നോര്‍ത്ത് ഈസ്്റ്റ് മത്സരത്തില്‍ മഞ്ഞപ്പടയ്‌ക്കായി സെര്‍ജിയോ സിഡോന്‍ചയും ഗ്യാരില ഹൂപ്പറും ഗോളുകള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനായി ക്വേസി അപ്പിയയും ഇദ്രിസ്സ സൈലയും ഗോളുകള്‍ നേടി.റോയ് കൃഷ്ണയുടെ മികവില്‍ രണ്ടാമത്തെ ആഴ്ചയിലും മോഹന്‍ ബഗാന്‍ ജയം സ്വന്തമാക്കി. ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് മന്‍വീര്‍ സിംഗും ഗോള്‍ നേടി. ജാംഷെഡ്പൂര്‍ ഒഡീഷ പോരാട്ടത്തില്‍ ജാംഷെഡ്പൂരിനായി നെരിജുസ് വാല്‍സ്‌കിസിന്റെ ഇരട്ട ഗോളുകള്‍ കരുത്തായപ്പോള്‍ ഒഡീഷയ്‌ക്കായി അതേ നാണയത്തില്‍ ഇരട്ടഗോളുകളടിച്ച് ഡീഗോ മൗറീസിയോ തിളങ്ങി.

ബോക്സിംഗ് റിംഗിലെ ഇതിഹാസമായ മൈക്ക് ടൈസണ്‍ റിംഗിലിറങ്ങി

ബോക്സിംഗ് റിംഗിലെ ഇതിഹാസമായ മൈക്ക് ടൈസണ്‍ റിംഗിലിറങ്ങിയ കാഴ്ച ആരാധകര്‍ക്ക് ആവേശമായി. രണ്ടു മിനിറ്റുകള്‍ വീതമുള്ള 8 റൗണ്ടുകളുടെ പ്രദര്‍ശന മത്സരമാണ് അരങ്ങേറിയത്. ജോനെസ് ജൂനിയറായിരുന്നു എതിരാളി. അന്‍പത് വയസ്സിന് മുകളിലുള്ള രണ്ടു താരങ്ങളുടെ മത്സരം എന്നതും പ്രത്യേകതയായിരുന്നു. മത്സരം സമനിലയിലാണ് പിരിഞ്ഞത്. ആകെ 76-76 എന്ന നിലയില്‍ പ്രദര്‍ശന മത്സരം സമാപിച്ചു. ആദ്യ രണ്ടു റൗണ്ടുകള്‍ 10-9,10-9ന് ജയിച്ച് ടൈസണ്‍ ആവേശമായെങ്കിലും ജോനസ് മികച്ച പഞ്ചുകളിലൂടെ സമനില പിടിച്ചു.

ഇ്ന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം തുടക്കത്തില്‍ നിരാശ സമ്മാനിക്കുന്നു

ഇ്ന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം തുടക്കത്തില്‍ നിരാശ സമ്മാനിക്കുകയാണ്. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ ഓസീസിന് മുന്നില്‍ അടിയറവെച്ചു. രണ്ട് ഏകദിനങ്ങളിലും സെഞ്ച്വറി നേടി സ്റ്റീവ് സ്മിത്ത് ഇന്ത്യയ്‌ക്ക് മുന്നില്‍ റണ്‍മല തീര്‍ത്തു. ആദ്യ ഏകദിനം 66 റണ്‍സിനും രണ്ടാം ഏകദിനം 51 റണ്‍സിനും ഓസീസ് ആധികാരികമായി ജയിച്ചു.

രണ്ട് കളികളിലും ഇന്ത്യയുടെ ബൗളിംഗ് നിര നിരാശപ്പെടുത്തി. ഓസീസിനായി ഫിഞ്ച് 114 ഉം സ്മിത്ത് 105 ഉം നേടി മികച്ച സ്‌കോര്‍ പടുത്തുടര്‍ത്തി. ഇന്ത്യന്‍ നിരയില്‍ ബാറ്റിംഗില്‍ നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ ഇല്ലാതെ പോയതും തോല്‍വിയ്‌ക്ക് കാരണമായി. ആദ്യ ഏകദിനത്തില്‍ 90 റണ്‍സോടെ ഹാര്‍ദ്ദിക് പാണ്ഡ്യയും 74 റണ്‍സുമായി ശിഖര്‍ ധാവാനും പോരാടിയെങ്കിലും ജയം നേടാനായില്ല. ഓസീസിന്റെ സ്പിന്നര്‍ സാംപയാണ് നാലു വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയെ തകര്‍ത്തത്. ഹേസല്‍വുഡ് 3 വിക്കറ്റും വീഴ്‌ത്തി.

രണ്ടാം ഏകദിനത്തില്‍ 104 റണ്‍സെടുത്ത സ്മിത്തിനൊപ്പം വാര്‍ണര്‍ 83 റണ്‍സുമായി പ്രകടനം ആവര്‍ത്തിച്ചു. ഇന്ത്യന്‍ നിരയില്‍ കോഹ് ലി 89റണ്‍സും രാഹുല്‍ 76 റണ്‍സും നേചിയിട്ടും പിന്നീടാര്‍ക്കും സ്‌കോര്‍ കയറ്റാനായില്ല. സാംപയും ഹേസല്‍വുഡ്ഡും രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യയുടെ കുതിപ്പ് തടഞ്ഞു.

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയില്‍ പരമ്പര

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയില്‍ പരമ്പരയ്‌ക്കായി എത്തിയിരിക്കുന്നു. ആദ്യ രണ്ട് ടി20കളും ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടി. ആദ്യ ടി20 5 വിക്കറ്റിനും രണ്ടാം ടി20 4 വിക്കറ്റിനും ഇംഗ്ലണ്ട് നേടി. ജോണി ബെയര്‍സ്റ്റോവും ഡേവിഡ് മലാനുമാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്ക യ്‌ക്കായി ഡ്യൂ പ്ലെസിയും മികച്ച സ്‌കോര്‍ നേടി.

Tags: gallery view
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies