കറാച്ചി തകർത്ത ത്രിശൂലം ; നാവിക സേനാ ദിനത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കറാച്ചി തകർത്ത ത്രിശൂലം ; നാവിക സേനാ ദിനത്തിന്റെ ത്രസിപ്പിക്കുന്ന ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2020, 01:56 pm IST
FacebookTwitterWhatsAppTelegram

1971 ഡിസംബർ 4 . പൂർണചന്ദ്രനു ശേഷം രണ്ടാം ദിവസമായതിനാൽ തന്നെ നല്ല നിലാവുള്ള തണുപ്പുള്ള രാത്രി..കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത പോലെ നിശ്ശബ്ദമാണ് അന്തരീക്ഷം.. മുംബൈയിൽ നിന്ന് ഏകദേശം ഇരുനൂറു നോട്ടിക്കൽ മൈലകലെ കാത്തുകിടക്കുകയാണ് ആറ് ജലയാനങ്ങൾ.

ഇന്ത്യൻ നാവികസേനയുടെ മുദ്രയുള്ള മൂന്ന് വിദ്യുത് ക്ലാസ് മിസൈൽ ബോട്ടുകളും ആന്റി‌സബ്മറൈൻ കോർവെറ്റുകളായ ഐഎൻഎസ് കാച്ചലിയും ഐ‌എൻഎസ് കിൽതാനും ഒപ്പം ഇന്ധന ടാങ്കറായ ഐ‌എൻഎസ് പോഷകുമായിരുന്നു ആ ജലയാനങ്ങൾ. സോവിയറ്റ് നിർമ്മിത സ്റ്റിക്സ് മിസൈലുകളായിരുന്നു ഐ.എൻ.എസ് നിപാത് , ഐ‌എൻഎസ് നിർഘാത് , ഐ‌എൻഎസ് വീർ എന്നീ മിസൈൽ ബോട്ടുകളുടെ ആവനാഴിയിൽ ശത്രുവിനെ ലക്ഷ്യമിട്ട് തയ്യാറായിരുന്നത്.

നിശ്ശബ്ദതയെ ഭേദിച്ച് റഷ്യൻ ഭാഷയിൽ സന്ദേശങ്ങളെത്തിയതോടെ ആറ് ജലയാനങ്ങളും ഇരുട്ടിനെ കീറുമുറിച്ച് മുന്നോട്ട് കുതിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശത്രു രാജ്യത്തിന്റെ പടക്കപ്പലുകൾ റഡാറുകളിൽ ദൃശ്യമായെങ്കിലും സ്റ്റിക്സ് മിസൈലുകൾക്ക് പറ്റിയ ഇരയല്ല എന്ന തിരിച്ചറിവിൽ അതൊഴിവാക്കി ഇന്ത്യയുടെ നാവിക വ്യൂഹം മുന്നോട്ട് പോയി.

സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ പാകിസ്താൻ പട്രോളിംഗ് കപ്പലായ പി‌എൻഎസ് ഖൈബർ ആക്രമണത്തിന് സജ്ജമായെങ്കിലും വൈകിപ്പോയിരുന്നു.  രാത്രി പത്തേമുക്കാലോടെ ഐഎൻഎസ് നിർഘാത് ശത്രുകപ്പലിനെ ലക്ഷ്യമാക്കി ആദ്യ മിസൈൽ തൊടുത്തു. പാഞ്ഞുവന്ന പ്രകാശ ഗോളം തങ്ങളുടെ കപ്പലിലേക്ക് പതിക്കുന്നത് നിസ്സഹായരായി വീക്ഷിക്കാനേ ഖൈബറിലെ നാവികർക്ക് കഴിഞ്ഞുള്ളൂ. ആക്രമണം ഇന്ത്യൻ പോർവിമാനത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിച്ച അവർ ‌കൺട്രോൾ റൂമിലേക്ക് സന്ദേശമയച്ചതും അങ്ങനെയായിരുന്നു. ഇല്ലാത്ത  പോർവിമാനങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്റെ വിമാന വേധ തോക്കുകൾ നിരന്തരം വെറുതെ വെടിവെച്ചു.

നിർഘാതിൽ നിന്ന് അടുത്ത മിസൈലും ഇതിനോടകം ലോഞ്ച് ചെയ്ത് കഴിഞ്ഞിരുന്നു. കൃത്യമായി തന്നെ ഖൈബറിൽ പതിച്ച മിസൈൽ അതിന്റെ ഇന്ധന ടാങ്കുകൾ തകർത്തിരുന്നു. മിനിറ്റുകൾക്കുള്ളിൽ തീഗോളമായിത്തീർന്ന ഖൈബർ പൂർണമായും തകർന്നടിഞ്ഞു. 268 പാക് നാവികർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

കറാച്ചിക്ക് വടക്ക് പടിഞ്ഞാറായി കണ്ട മറ്റൊരു ലക്ഷ്യത്തെ ലാക്കാകി ഐ‌എൻഎസ് നിപാതിന്റെ തീയുണ്ടകൾ കുതിച്ചുപാഞ്ഞു. പാക് സൈന്യത്തിനായുള്ള ആയുധങ്ങളുമായി നങ്കൂരമിട്ടിരുന്ന എം.വി വീനസ് ചലഞ്ചറും അതിലുണ്ടായിരുന്ന ടൺ കണക്കിന് ആയുധങ്ങളും കത്തിയമർന്നു. വീനസ് ചലഞ്ചറിന് സുരക്ഷയ്‌ക്കായി കൂടെയുണ്ടായിരുന്ന പി.എൻ.എസ് ഷാജഹാൻ എന്ന ഡിസ്ടോയറിനും നിപാതിന്റെ മിസൈൽ ആഘാതമേറ്റു. ഉപയോഗശൂന്യമാകുന്ന വിധത്തിലായിരുന്നു ഷാജഹാനേറ്റ തകരാറ്.

ആകെ സംഭ്രമത്തിലായ പാക് സൈന്യത്തെ ഞെട്ടിച്ച് ഐ.എൻ.എസ് വീറും മിസൈൽ ലോഞ്ച് ചെയ്തു. പാകിസ്താന്റെ മൈൻ സ്വീപ്പറായ പി.എൻ.എസ് മുഹാഫിസായിരുന്നു ഇര. ഒരു സന്ദേശം പോലും അയയ്‌ക്കാനാകും മുൻപ് മുഹാഫിസ് കത്തിയമർന്നു. കറാച്ചി തുറമുഖത്തേക്ക് കുതിച്ച് പാഞ്ഞ നിപാത് മിസൈലയച്ച് പാക് നാവികസേനയുടെ എണ്ണ സംഭരണിക്ക് കൂടി തീകൊടുത്തതിനു ശേഷമാണ് മടങ്ങിയത്.

ഇന്ത്യൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് പറന്ന പാക് പോർ വിമാനങ്ങൾ പക്ഷേ ബോംബിട്ടത് സ്വന്തം പടക്കപ്പലിനു തന്നെ. പാക് വ്യോമസേനയുടെ ബോംബിംഗിന് ഇരയായത് പാകിസ്താന്റെ പി.എൻ.എസ് സുൾഫിക്കർ എന്ന ഫ്രിഗേറ്റായിരുന്നു. ഇതിനോടകം തന്നെ ഇന്ത്യൻ പടക്കപ്പലുകൾ സുരക്ഷിതമായി സമുദ്രാതിർത്തി കടന്നിരുന്നു.

1971 ഡിസംബർ 3 ന് പാകിസ്താൻ ആരംഭിച്ച യുദ്ധം ഡിസംബർ പതിനാറിന് അവരായിത്തന്നെ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതിന് പിന്നിൽ ഡിസംബർ നാലിന് നടന്ന കറാച്ചി ആക്രമണം നിർണായക പങ്കു വഹിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന മികച്ച നാവിക ആക്രമണങ്ങളിലൊന്നായി ഓപ്പറേഷൻ ട്രിഡന്റിനെ ലോകം വാഴ്‌ത്തി. ഇതാണ് ഇന്ത്യൻ നാവികസേനാ ദിനമായി ഡിസംബർ 4 തെരഞ്ഞെടുത്തതിന്റെ ചരിത്രം..

Tags: Navy dayKarachi AttackOperation Trident
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies