ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവിക സേന | Defence Review
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവിക സേന | Defence Review

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2020, 10:37 pm IST
FacebookTwitterWhatsAppTelegram

സമുദ്ര സുരക്ഷയ്‌ക്ക് കരുത്തുകൂട്ടി ഇന്ത്യന്‍ നാവികസേന. കരയില്‍ നിന്നും കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യന്‍ നാവിക സേന വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ നിക്കോബാറിലെ നാവിക കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അടുത്തിടെ നടന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണത്തിന് പിന്നാലെയാണ് കപ്പല്‍വേധ മിസൈല്‍ പരീക്ഷണവും ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് പരീക്ഷണം വിജയകരമാക്കിയത്.

ബ്രഹ്മോസിനെ എല്ലാ സേനാ വിഭാഗങ്ങളുടേയും ആവശ്യമനുസരിച്ച് ശക്തി കൂട്ടിയും കുറച്ചും പരീക്ഷണം നടത്തി ഗവേഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കരസേനയ്‌ക്കും തുടര്‍ന്ന് നാവികസേനയ്‌ക്കുമായി പരീക്ഷണം നടത്തിയതെന്ന് ഡി.ആര്‍.ഡി.ഒ അറിയിച്ചു. ബ്രഹ്മോസ് മിസൈലിന്റെ പ്രഹരശേഷി 298 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിന്ന് 450 കിലോമീറ്ററായി ഉയര്‍ത്തി കരസേന പരീക്ഷണം നടത്തിയിരുന്നു.

അതിര്‍ത്തിയില്‍ വര്‍ധിച്ചു വരുന്ന ഡ്രോണ്‍ ഉപയോഗിച്ചുളള ആയുധക്കടത്തിന് തടയിടാന്‍ പുത്തന്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാനൊരുങ്ങി ഡിആര്‍ഡിഒ. ശത്രുക്കളുടെ ഡ്രോണുകളെ കൃത്യമായി പ്രതിരോധിക്കാനും നേരിടാനുമുള്ള സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുക. സൈനിക ഉപയോഗത്തിന് സഹായകമായ സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കുക. കശ്മീര്‍ അതിര്‍ത്തി വഴി ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധക്കടത്ത് ഉള്‍പ്പെടെയുളള നീക്കങ്ങള്‍ക്ക് പാകിസ്താന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം അതിര്‍ത്തിയില്‍ സുരക്ഷാ സേന കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കുളള ചൈനീസ് നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്താനില്‍ നിന്നുളള ആയുധക്കടത്ത്. ചൈനീസ് ഡ്രോണുകള്‍ക്ക് 10 കിലോ വരെ ഭാരമുളള ആയുധങ്ങളും മയക്കുമരുന്നുകളും വഹിക്കാന്‍ കഴിയും. ഇവയെ ഇല്ലാതാക്കാനുള്ള സംവിധാനമാണ് ഡിആര്‍ഡിഒ ആലോചിക്കുന്നത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി മാത്രമാണ് ഡ്രോണ്‍ പ്രതിരോധ ഉപകരണങ്ങള്‍ ഉള്ളത്. കൊണ്ടു നടക്കാവുന്ന ഈ സംവിധാനം സുരക്ഷാകവചത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ യാത്രകളിലും ഒപ്പമുണ്ടാകാറുണ്ട്.

കിഴക്കന്‍ ലഡാക്കില്‍ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പാംങോംഗ് സോ തടാക്കത്തിന് സമീപം നാവികസേനയുടെ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളെയും, കരസേനയുടെ പാരാസ്പെഷ്യല്‍ ഫോഴ്‌സിനെയും വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചിരിക്കുന്നത്. മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചതുവഴി കര,വ്യോമ, നാവികസേനകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവിലെ സൗകര്യങ്ങള്‍ക്ക് പുറമേ നദീതടത്തിലെ സേവനത്തിനായി കൂടുതല്‍ ബോട്ടുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസക്കാലമായി ലഡാക്കില്‍ കരസേനയുടെ പ്രത്യേക വിഭാഗവും സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സും സേവനം നടത്തിവരികയാണ്. ലഡാക്കിലെ ഉയര്‍ന്ന മലനിരകളിലാണ് വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകള്‍ നിരീക്ഷണം നടത്തുന്നത്. ലഡാക്കിലെ തന്ത്രപരമായ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ ചൈന ശ്രമം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പ്രത്യേക സേനകളെ വിന്യസിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന് കാവലൊരുക്കാന്‍ ഇന്ത്യയ്‌ക്ക് കൂട്ടായി അമേരിക്കന്‍ ഡ്രോണുകളെത്തി. സമുദ്ര മേഖലയിലെ നിരീക്ഷണത്തിനായി അമേരിക്കയുടെ പ്രെഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേന ലീസിനെടുത്തു. രണ്ട് പ്രെഡേറ്റര്‍ ഡ്രോണുകളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്. ചൈനീസ് കടന്നു കയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം. ഇതിനായി ഇന്ത്യയുടെ ആവശ്യ പ്രകാരം പ്രെഡേറ്റര്‍ ഡ്രോണുകള്‍ നവംബര്‍ ആദ്യ വാരത്തോടെ തന്നെ രാജ്യത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഐഎന്‍എസ് രാജലി വ്യോമതാവളത്തില്‍ നിന്നാണ് ഡ്രോണുകളുടെ പ്രവര്‍ത്തനം. അതീവ നിരീക്ഷണ ശേഷിയുളള പ്രെഡേറ്റര്‍ ഡ്രോണുകള്‍ക്ക് 30 മണിക്കൂര്‍ നേരം തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ സാധിക്കും. ആയതിനാല്‍ ഡ്രോണുകളെ ലഡാക്കിലെ നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. സമുദ്ര മേഖലകളിലും, അതിര്‍ത്തികളിലും കടന്നു കയറ്റ ശ്രമം നടത്തുന്ന ചൈനയെ പ്രതിരോധിക്കാന്‍ അമേരിക്കയും, ഇന്ത്യയും സംയുക്തമായാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് അമേരിക്ക ഇന്ത്യയ്‌ക്ക് ഡ്രോണുകള്‍ കൈമാറിയത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ് കടന്നു കയറ്റം പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും നിര്‍ണ്ണായക നീക്കങ്ങള്‍. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി റഡാറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. സൗഹൃദരാജ്യങ്ങളുമായുള്ള സൈനിക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് റഡാറുകള്‍ സ്ഥാപിക്കാനുള്ള നീക്കം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ അമേരിക്കയുടെ പ്രെഡേറ്റര്‍ ഡ്രോണുകള്‍ ലീസിനെടുത്തതിന് പിന്നാലെയാണ് റഡാറുകള്‍ സ്ഥാപിച്ച് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. നിലവില്‍ തീര സംരക്ഷണത്തിനായി ശ്രീലങ്ക, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാലിദ്വീപ്, മ്യാന്‍മാര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും തീരസംരക്ഷണത്തിനായി റഡാറുകള്‍ ഏര്‍പ്പെടുത്താനുളള ഒരുക്കത്തിലാണ്.

ചൈനീസ്, പാകിസ്താന്‍ പ്രകോപനങ്ങള്‍ക്കിടെ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകളും റഷ്യന്‍ നിര്‍മ്മിത ഇഗ്ല മിസൈലുകളും ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ആന്ധ്രാപ്രദേശിലെ സൂര്യലങ്ക വ്യോമതാവളത്തിലാണ് പരീക്ഷണം നടന്നത്. എയര്‍ മാര്‍ഷല്‍ എച്ച്.എസ് അറോറയുടെ സാന്നിദ്ധ്യത്തിലാണ് മിസൈലുകളുടെ പരീക്ഷണം നടന്നത്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies