തിരുവനന്തപുരം : വിര്‍ച്വൽ പ്ലാറ്റ്ഫോമിൽ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി മുഖ്യമന്ത്രി .എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു വികസനവും കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം.
മലയോര , തീരദേശ ഹൈവേകള്‍, ദേശീയ ജലപാത, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളായി പിണറായി ചൂണ്ടിക്കാട്ടി. 25 ലക്ഷം പേര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതി നടപ്പാകുമ്പോൾ കുത്തകകള്‍ അലോസരപ്പെടും. അത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ല .
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ നിയമം ഭേദഗതി ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇനിയുള്ള വികസനത്തിനും എല്‍ഡിഎഫ് ജയിക്കേണ്ടത് അനിവാര്യമാണെന്നും ഇടത് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments