ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവിയ്ക്ക് പുതിയ നേട്ടം; 2000 കാറുകള്‍ വിറ്റഴിച്ച നാഴികക്കല്ല് തികച്ച് നെക്‌സണ്‍ ഇവി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവിയ്‌ക്ക് പുതിയ നേട്ടം; 2000 കാറുകള്‍ വിറ്റഴിച്ച നാഴികക്കല്ല് തികച്ച് നെക്‌സണ്‍ ഇവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 02:40 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഇലക്ട്രിക് കാറായ ടാറ്റ നെക്‌സണ്‍ ഇവി 2000 കാറുകള്‍ വിറ്റഴിച്ച് നാഴികകല്ല പിന്നിട്ടു. പുറത്തിറങ്ങി 10 മാസത്തിനുള്ളില്‍, 2020 നവംബര്‍ വരെയുള്ള നെക്‌സണ്‍ ഇവിയുടെ വില്‍പ്പന 2200 യൂണിറ്റിലെത്തി. ഇത് വ്യക്തിഗത കാര്‍ വിഭാഗത്തില്‍ ഇവികള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡിനെ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റോടെ 1000 കാറുകള്‍ പുറത്തിറക്കിയ നെക്‌സണ്‍ ഇ.വി തുടര്‍ന്നുള്ള 3 മാസമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ (സെപ്റ്റംബര്‍-നവംബര്‍ 2020) 1000 യൂണിറ്റുകള്‍ വിറ്റഴിച്ചു. ശ്രദ്ധേയമായ മൂല്യ നിര്‍ണയത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്‌സണ്‍ ഇവി മാറി. നിലവില്‍ 74 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്‌സ് ഇവി വിഭാഗത്തില്‍ മുന്നിലാണ്. ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സണ്‍ ഇവിക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ തെളിവാണ് ഈ നേട്ടം.

ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യയില്‍ ഇവികള്‍ സ്വീകരിക്കപ്പെടുന്നത് ത്വരിതപ്പെടുത്താനുള്ള യാത്രയില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ നെക്‌സണ്‍ ഇവി പുറത്തിറങ്ങിയ ശേഷം രാജ്യത്തിന്റെ മുഴുവന്‍ സങ്കല്‍പ്പങ്ങളെയും പിടിച്ചെടുക്കുകയും വൈദ്യുത വാഹന ശ്രേണിയിലേക്ക് നിരന്തരം നയിക്കുകയും ചെയ്തു. ആവേശകരമായ പ്രകടനം, സീറോ എമിഷന്‍സ് കണക്ടഡ് ഡ്രൈവ് എക്‌സ്പീരിയന്‍സ്, ആകര്‍ഷകമായ വിലനിര്‍ണ്ണയം എന്നിവ വാഗ്ദാനം ചെയ്യുന്ന നെക്‌സണ്‍ ഇവി ഉപഭോക്താക്കളില്‍ വ്യാപകമായ സ്വീകാര്യത കണ്ടെത്തി. വര്‍ദ്ധിച്ചുവരുന്ന അവബോധം, വികസിച്ചുവരുന്ന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍, ഇവികളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍, ഇതോടൊപ്പം ഏറ്റവും പ്രധാനമായി ഇത് വാഗ്ദാനം ചെയ്യുന്ന എതിരില്ലാത്ത ആനുകൂല്യങ്ങള്‍ അതായത് കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിവയാണ് ഈ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിന്റെ പിന്നിലുള്ളത്. കൂടാതെ, രജിസ്‌ട്രേഷന്‍, റോഡ് ടാക്‌സ് എന്നിവ പോലുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ പിന്തുണയോടെ ഇവികള്‍ ഉടന്‍ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിലഷണീയവും മുഖ്യധാരാ തിരഞ്ഞെടുപ്പുമായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഇന്ത്യയില്‍ ഇവികളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന് ടാറ്റാ മോട്ടോഴ്‌സ്, മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ കരുത്തും അനുഭവവും സമന്വയിപ്പിക്കുന്ന ഒരു സമഗ്ര ഇ-മൊബിലിറ്റി ഇക്കോസിസ്റ്റമായ ‘ടാറ്റ യൂണിവേര്‍സ്’ അവതരിപ്പിച്ചു. ടാറ്റാ യൂണിവേര്‍സിലൂടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് സൊല്യൂഷനുകള്‍, നൂതന റീട്ടെയില്‍ അനുഭവങ്ങള്‍, എളുപ്പത്തിലുള്ള ധനസഹായ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇ-മൊബിലിറ്റി ഓഫറുകളിലേക്ക് പ്രവേശനം ലഭിക്കും..

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies