ന്യൂഡല്‍ഹി: കൊറോണ വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. ഓക്സഫഡ് കൊറോണ വാക്സിന് ഉപയോഗിക്കാനാണ് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡ്രഗ്സ് കണ്ട്രോളര് ജനറലിനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നും കൊറോണ വാക്സിന് ഉപയോഗിക്കാന്‍ സന്നദ്ധതയുമായി എത്തുന്ന ആദ്യ കമ്പനിയാണ് സെറം. നിലവില്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്സഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസ്നൈക്കയും സംയുക്തമായാണ് കൊവീഷീല്‍ഡ് വാക്സിന് പുറത്തിറക്കുന്നത്. ഇതിനോടകം 4കോടി ഡോസ് വാക്സിന് തയ്യാറാക്കികഴിഞ്ഞു എന്നാണ് ഐ.സി.എം.ആര് നല്കുന്ന വിവരം.
Comments