ന്യൂഡല്‍ഹി : നിരോധനത്തിന് മുമ്പ് സിമി പ്രസിദ്ധീകരിച്ചിരുന്ന ഇസ്ലാമിക് മൂവ്മെന്റ് ഹിന്ദി മാസികയുടെ പത്രാധിപരായ അബ്ദുല്ലാ ഡാനിഷ് (58)നെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹ കുറ്റവും, യു.എ.പി.എയും ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
58 കാരനായ അബ്ദുല്ല ഡാനിഷ് നിരോധിത സംഘടനയിലെ അംഗങ്ങളിൽ പ്രധാനിയായിരുന്നു. 1985 ല്‍ സിമിയില്‍ ചേര്‍ന്ന ഡാനിഷ് 4 വര്‍ഷം ഇസ്ലാമിക് മൂവ്മെന്റ് ഹിന്ദി മാസികയുടെ പത്രാധിപരായിരുന്നു.
19 വർഷത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നു. വിചാരണക്കോടതി 2002 ൽ, ഡാനിഷിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു . യുപിയിലെയും ഡൽഹിയിലെയും അടക്കം വിവിധ നഗരങ്ങളിലെ ഡാനിഷിന്റെ നീക്കങ്ങളെക്കുറിച്ച് ഒരു വർഷത്തിലേറെയായി സ്പെഷ്യൽ സെൽ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എൻആർസി, സിഎഎ എന്നിവയ്ക്കെതിരെ അണിനിരക്കാൻ മുസ്ലീം യുവാക്കളെ എത്തിക്കുന്നതിലും ഡാനിഷ് മുന്നിട്ടിറങ്ങിയിരുന്നു .
വ്യാജ വീഡിയോകളും ഇതിനായി ഉപയോഗിച്ചു .ഡിസംബർ 5 ന് ഡാനിഷിനെ കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചു, ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Comments