ന്യൂഡൽഹി : ഡൽഹി കലാപത്തിൽ സിപിഎമ്മിനും, സീതാറാം യെച്ചൂരിക്കുമുള്ള പങ്ക് പുറത്ത് വന്നതിനു പിന്നാലെ അക്രമം വ്യാപിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉത്തരവാദിത്വമുണ്ടെന്ന് പ്രസ്താവിച്ച് സി.പി.എം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് . ‘വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്തുതാ റിപ്പോർട്ട്’ എന്ന പേരിലുള്ള റിപ്പോർട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡൽഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയുമാണ് തയ്യാറാക്കിയത്.
വംശഹത്യ ഇരകളെയും, ദൃക്സാക്ഷികളെയും നേരിൽകണ്ടാണ് അഭിമുഖം നടത്തിയതെന്നാണ് വൃന്ദ കാരാട്ടിന്റെ അവകാശ വാദം. അതേ സമയം കലാപത്തിൽ പങ്കെടുത്തവരെ മാത്രം ചേർത്താണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയതെന്നും സൂചനയുണ്ട് .
സാമുദായിക അക്രമത്തെ ഡൽഹി കലാപമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു . ഹിന്ദുക്കളെ അക്രമകാരികളെന്ന് വിശേഷിപ്പിക്കുന്ന റിപ്പോർട്ടിൽ മറുവശത്ത്, ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ന്യൂന പക്ഷം ശ്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത് .
Comments