ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടം കഴിഞ്ഞതോടെ ഇനി രാജ്യാന്തര ലീഗുകള്‍ ഇന്ന് മുതല്‍ ഉണരുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇറ്റാലിയന്‍ ലീഗിലും ഫ്രഞ്ച് ലീഗിലും സ്പാനിഷ് ലീഗിലും ജര്‍മ്മന്‍ ലീഗിലും ഇന്ന് അര്‍ദ്ധരാത്രിയിലും നാളെ പുലര്‍ച്ചെയുമായി വിസില്‍ മുഴങ്ങും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ പുലര്‍ച്ചെ നാലു മത്സരങ്ങളാണ് അരങ്ങേറുന്നത്. ഫ്രഞ്ച് ലീഗില്‍ രണ്ടു മത്സരങ്ങളും ഇറ്റാലിയന്‍ ലീഗായ സിരി ഏയില്‍ മൂന്നു മത്സരങ്ങളും അരങ്ങേറും. സ്പാനിഷ് ലീഗില്‍ നാലു മത്സരങ്ങളും ജര്‍മ്മന്‍ ലീഗായ ബുന്ദേസ്ലീഗയില്‍ ഏഴു മത്സരങ്ങളും നടക്കും.















