മോസ്‌കോ: റഷ്യയില്‍ വിജയകരമായി വാക്‌സിന്‍ നിര്‍മ്മിച്ച സ്പുട്‌നിക് കമ്പനി വാക്‌സിന്‍ സാങ്കേതിക വിദ്യ രണ്ട് കമ്പനികള്‍ക്ക് കൂടി പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം ലോകം മുഴുവനും വാക്‌സിന്‍ എത്തിക്കാനാണ് ഇത്തരം സഹകരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്പുട്‌നിക് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ഫ്രാന്‍സിലെ സനോഫി എന്ന നിര്‍മ്മാണ കമ്പനിയ്‌ക്കും ബ്രിട്ടനിലെ ജി.എസ്.കെ എന്ന കമ്പനിയ്‌ക്കുമാണ് വാക്‌സിന്‍ സാങ്കേതിക വിദ്യ കൈമാറുന്നത്. ഫ്രാന്‍സില്‍ പരിശോധന നടത്തി പരീക്ഷണത്തിന് തിരഞ്ഞെടുത്തവരുടെ റിപ്പോര്‍ട്ടുകള്‍ വൈകുന്നതിനാലാണ് വാക്‌സിന്‍ നിര്‍മ്മാണം സമയത്ത് ആരംഭിക്കാന്‍ സാധിക്കാതിരുന്നതെന്നാണ് സനോഫി അറിയിച്ചത്.
വാക്‌സിന്‍ സാങ്കേതിക വിദ്യയ്‌ക്കൊപ്പം ഗവേഷകരേയും ആവശ്യമെങ്കില്‍ രാജ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും റഷ്യ അറിയിച്ചിരുന്നു. ഇതിനിടെ നിലവില്‍ പുറത്തുവന്നിരിക്കുന്ന ബ്രിട്ടന്റെ ആസ്ട്രാ സെനേക്കായുടെ രണ്ടാം ഡോസായി റഷ്യന്‍ വാക്‌സിന്‍ ഉപയോഗപ്പെടുത്താമെന്ന ആശയവും ഇരുരാജ്യങ്ങളും പങ്കുവെച്ചുകഴിഞ്ഞു.















