ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് വെസ്റ്റ്ഹാം. കളിയുടെ ഇരുപകുതികളിലുമായാണ് ഗോളടിച്ചത്. കളിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ്‌സ് വെസ്റ്റ് ഹാമിനെ ഞെട്ടിച്ചു.മാത്തേവൂസ് കിലിച്ചാണ് 6-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കിയത്. 25-ാം മിനിറ്റില്‍ തോമസ് സൗസേക്കിലൂടെ സമനില പിടിച്ച വെസ്റ്റ്ഹാം 80-ാം മിനിറ്റില്‍ അഞ്ചലേ ഓഗ്‌ബോന്നയിലൂടെ വിജയഗോളും നേടി.
ഇന്ന് നടക്കുന്ന സുപ്രധാന മത്സരം മാഞ്ചസ്റ്ററിലെ ചാമ്പ്യന്‍ ടീമുകള്‍ തമ്മിലാണ്. യൂണൈറ്റഡും സിറ്റിയും ഇന്ന് രാത്രി പോരാട്ടത്തിനിറങ്ങും. ലീഗ് പോയിന്റ് പട്ടികയില്‍ യൂണൈറ്റഡ് ഏഴും സിറ്റി എട്ടും സ്ഥാനത്താണുള്ളത്. മറ്റ് മത്സരങ്ങളില്‍ വൂള്‍വ്‌സ് ആസ്റ്റണ്‍ വില്ലയോടും ന്യൂകാസില്‍ വെസ്റ്റ്‌ബ്രോമിനോടും ഏറ്റുമുട്ടും.















