വ്യാപാരം, നിക്ഷേപം, ഗവേഷണം, വികസനം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യ പരിരക്ഷ സാങ്കേതികവിദ്യ, ഡിജിറ്റൽ, ഊർജം, ബഹിരാകാശം, അടിസ്ഥാന സൗകര്യം, ടൂറിസം, ഭക്ഷ്യസുരക്ഷ, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാം സഹകരിച്ചു പ്രവർത്തിക്കാൻ യു.എ.ഇയും – ബ്രിട്ടനും തമ്മിൽ ധാരണയായി. ലണ്ടനിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ചയിലാണ് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനമായത്.കോറോണക്കെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പോരാടും.മിഡിൽ ഈസ്റ്റിന്റെ സമാധാനവും സുസ്ഥിരതയും ചർച്ച ചെയ്തു.
പുതിയ കാഴ്ചപ്പാടോടെ ചർച്ച ചെയ്താൽ മധ്യപൂർവദേശത്തെ സങ്കീർണ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മേഖലയിലെ സമാധാനത്തിന് ബ്രിട്ടനുമായി സഹകരിച്ചു പ്രവർത്തിക്കും.അതേസമയം അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതാണ് ഇടപെടുന്നതാണ് അസ്ഥിരതയ്ക്കു കാരണമെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Comments