ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ്; സമനിലക്കുരുക്കഴിക്കാൻ ബംഗളൂരു
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ്; സമനിലക്കുരുക്കഴിക്കാൻ ബംഗളൂരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2020, 03:19 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും. ഇതുവരെ നാല് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടു സമനിലയും, രണ്ടു തോൽവിയും വഴങ്ങി പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അതുകൊണ്ടു തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് സ്വപ്നം കാണുന്നില്ല. നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരു എഫ്സി ഒരു വിജയവും, മൂന്ന് സമനിലയുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇതുവരെ കളിച്ച മത്സരങ്ങളിൽ തോൽവിയറിയാത്ത ടീമാണ് ബെംഗളൂരു എഫ്സി.

ഇരു ടീമുകളുടെയും മുന്നേറ്റ നിരക്ക് ഇതുവരെ മികച്ച ഫോമിലെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരം ഗാരി ഹൂപ്പറിന് ഇതുവരെ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന് നാല് മത്സരങ്ങളിൽ നിന്നായി പെനാൽറ്റിയിലൂടെ ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഒരേയൊരു ഓൺ ടാർഗറ്റ് ഷോട്ട് മാത്രമാണ് താരം നടത്തിയത്. മുന്നേറ്റത്തിൽ ഒരേയൊരു സ്ട്രൈക്കറെ മാത്രം അണി നിരത്തുന്ന കിബു വികൂനയുടെ ശൈലിയിൽ ജോർദാൻ മറേയ്‌ക്ക് ഇതുവരെ കാര്യമായ അവസരങ്ങൾ ലഭിച്ചിട്ടുമില്ല. പ്രതിരോധത്തിലും, മധ്യനിരയിലും ആധിപത്യം സൃഷ്ടിക്കുന്ന ബ്ലാസ്റ്റേഴ്‌സ് അമ്പേ പരാജയപ്പെട്ടുന്നതും ഇവിടെയാണ്. ഏറ്റവും കൂടുതൽ മിസ്സ് പാസുകളും, പിഴവുകളും ബ്ലാസ്റ്റേഴ്‌സ് വരുത്തുന്നതും ഈ മേഖലയിലാണ് എന്നത് ഗൗരവം വർധിപ്പിക്കുന്നു.

പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയുടെ മടക്കവും പ്രതിരോധ താരമായ കോസ്റ്റ നമോയിനേസു ചുവപ്പ് കാർഡ് കണ്ടതിനാൽ കളത്തിലിറങ്ങാൻ സാധിക്കില്ല എന്നതും ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. അതിനാൽ മുന്നേറ്റ നിരയിലേക്ക് ജോർദാൻ മുറേയെ കൂടി ഉൾപ്പെടുത്തി രണ്ടു സ്ട്രൈക്കർമാരെ കിബു കളത്തിലിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുന്നേറ്റ നിരയ്‌ക്ക് തിളങ്ങാൻ സാധിച്ചാൽ മാത്രമേ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ആദ്യവിജയം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

തുടർച്ചയായി വഴങ്ങുന്ന സമനിലകളാണ് ബെംഗളൂരുവിന്റെ പ്രശ്നം. തങ്ങളുടെ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ലീഡ് നേടിയ ശേഷമാണ് എഫ്സി ഗോവയോട് ബെംഗളൂരു എഫ്സി സമനില വഴങ്ങിയത്. രണ്ടാമത്തെ മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ഒരു ഗോൾ പോലും നേടാൻ ബെംഗളൂരു എഫ്സിക്ക് സാധിക്കാത്തതിനാൽ ഈ മത്സരവും സമനിലയിൽ അവസാനിച്ചു. ചെന്നൈയിൻ എഫ്സിക്കെതിരെ സുനിൽ ഛേത്രി നേടിയ പെനാൽറ്റി ഗോളിൽ ബെംഗളൂരു തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. പക്ഷെ അതൊരിക്കലും ആശ്വസിക്കാനുള്ള വക ബെംഗളൂരുവിന് നൽകുന്നില്ല. അവസാനം നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ ടീം വിജയ പ്രതീക്ഷ ഉയർത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതോടെ ടൂർണമെന്റിലെ മൂന്നാം സമനിലയും ബെംഗളൂരു എഫ്സി വഴങ്ങി. മുന്നേറ്റ നിരയിൽ കളിക്കാൻ മൂന്ന് വിദേശ താരങ്ങളും, ഇന്ത്യൻ താരങ്ങളായ സുനിൽ ഛേത്രി, ഉദാന്ത സിംഗ് തുടങ്ങിയ വൻ താര നിരയുടെ സാന്നിധ്യത്തിലാണ് ബെംഗളൂരു എഫ്സി ആക്രമണത്തിൽ തിരിച്ചടി നേടുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം നേടാനുറച്ച് കേരള ബ്ലാസ്റ്റേഴ്സും, സമനിലകുരുക്ക് തകർക്കാനുറച്ച് ബെംഗളൂരു എഫ്സിയും ഇറങ്ങുമ്പോൾ ഇന്നത്തെ മത്സരം തീ പാറുമെന്നുറപ്പാണ്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

കോട്ടയത്ത് ലഹരിവേട്ട; സിനിമാ-മോഡലിങ് രംഗത്തെ യുവതിയും സംഘവും എക്‌സൈസ് പിടിയിൽ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളമൊട്ടാകെ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies