ബാലന്‍ ഡി ഓര്‍ താര പ്രഖ്യാപനം ഒഴിവാക്കി; പകരം സ്വപ്‌ന ഇലവനുമായി ഫ്രഞ്ച് മാഗസിന്‍
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബാലന്‍ ഡി ഓര്‍ താര പ്രഖ്യാപനം ഒഴിവാക്കി; പകരം സ്വപ്‌ന ഇലവനുമായി ഫ്രഞ്ച് മാഗസിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2020, 01:14 pm IST
FacebookTwitterWhatsAppTelegram

പാരീസ്: കൊറോണ മൂലം കളിക്കളങ്ങള്‍ ഒഴിഞ്ഞു കിടന്ന കാലം കണക്കിലെടുത്ത് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഒഴിവാക്കി ഫുട്‌ബോള്‍ ലോകം. എന്നാല്‍ പകരം സ്വപ്‌ന ഇലവന്‍ എന്ന ടീം പ്രഖ്യാപനത്തിലൂടെ താരങ്ങളെ ആദരിക്കാനാണ് തീരുമാനം.

മൂന്ന് സെറ്റ് ടീമുകളെ ഒരുമിച്ച് പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിലെ പ്രമുഖ താരങ്ങളെ പരമാവധി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബാലന്‍ ഡി ഓര്‍ ഡ്രീം ഇലവനില്‍ പെലെയ്‌ക്കും മറഡോണയ്‌ക്കുമൊപ്പം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടംപിടിച്ചു. എക്കാലത്തേയും മികച്ച താരങ്ങളെന്ന അപൂര്‍വ്വ നേട്ടമാണ് മെസ്സിക്കും റൊണാള്‍ഡോയ്‌ക്കും ബാലന്‍ ഡി ഓര്‍ നല്‍കിയിരിക്കുന്നത്. ആഗോളതലത്തിലെ 140 കളിഎഴുത്തുകാരായ മാദ്ധ്യമപ്രവര്‍ത്തകരാണ് ടീമിനെ തെരഞ്ഞെടുത്തത്. 3-4-3 എന്ന ടീം ഘടനയാണ് പ്രഖ്യാപിച്ചത്.

റഷ്യയുടെ എക്കാലത്തേയും മികച്ച ഗോള്‍കീപ്പര്‍ ലെവ് യാഷിനാണ് കീപ്പറായി ഇടം നേടിയത്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ബ്രസീലിന്റെ പെലെയും അര്‍ജ്ജന്റീനയുടെ മറഡോണയും ടീമിലുണ്ട്. അര്‍ജ്ജന്റീനയുടെ മെസ്സിയും, ബ്രസീലിന്റെ തന്നെ കഫുവും റൊണാള്‍ഡോയും, ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ലോതര്‍ മാത്തോയൂസ്, ഇറ്റലിയുടെ പൗളോ മാള്‍ഡീനി, സ്‌പെയിനിന്റെ സാവി എന്നിവരാണ് സ്വ്പന ടീമിലുള്ളത്.

The second team squad elected by our jury ! Which one do you prefer ?#BOdreamteam pic.twitter.com/UU4Ea5797T

— France Football (@francefootball) December 14, 2020

ഇവര്‍ക്കൊപ്പം സില്‍വര്‍ ടീം ബ്രോണ്‍സ് ടീം എന്നിങ്ങനെ രണ്ടു ടീമുകളേയും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ടീമില്‍ റൊണാള്‍ഡീഞ്ഞോ, ജൊഹാൻ ക്രൈഫ് , ഗാരിഞ്ച, ആല്‍ഫ്രെഡ് ഡീ സ്റ്റെഫാനോ, ഫ്രാങ്ക് റൈക്കാഡ്, ആന്ദ്രൂ പിര്‍ലോ, സിനദിന്‍ സിദാന്‍, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാങ്കോ ബറേസി, കാര്‍ലോസ് ആല്‍ബെര്‍ട്ടോ എന്നിവര്‍ക്കൊപ്പം ഗിയാന്‍ ലൂജി ബഫണ്‍ കീപ്പറായും ഉള്‍പ്പെട്ടു.

https://twitter.com/francefootball/status/1338541196877115393/photo/1

മൂന്നാം ടീമില്‍ തിയറി ഹെന്റി, മാര്‍കോ വാന്‍ ബാസ്റ്റണ്‍, ജോര്‍ജ്ജ് ബെസ്റ്റ്, ആന്ദ്രേ ഇനിയെസ്റ്റ, ദിദി, ജൊഹാന്‍ നെസ്‌കെന്‍സ്, മിഷേല്‍ പ്ലാറ്റീനി, പോള്‍ ബ്രീറ്റിനെര്‍, സെര്‍ജിയോ റാമോസ് , ഫിലിപ്പ് ലാം എന്നിവര്‍ക്കൊപ്പം മാനുവല്‍ ന്യൂയര്‍ ഗോള്‍ കീപ്പറായും പ്രഖ്യാപിക്കപ്പെട്ടു.

Tags: messi-ronaldo
ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

കോട്ടയത്ത് ലഹരിവേട്ട; സിനിമാ-മോഡലിങ് രംഗത്തെ യുവതിയും സംഘവും എക്‌സൈസ് പിടിയിൽ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളമൊട്ടാകെ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies