ഇടത് വലത് കൂട്ടുകെട്ടിൽ ബിജെപിയ്ക്ക് ഭരണം നഷ്ടമായ തിരുവൻവണ്ടൂരിൽ ഇത്തവണയും ബിജെപി ഏറ്റവും വലിയകക്ഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത് വലത് കൂട്ടുകെട്ടിൽ ബിജെപിയ്‌ക്ക് ഭരണം നഷ്ടമായ തിരുവൻവണ്ടൂരിൽ ഇത്തവണയും ബിജെപി ഏറ്റവും വലിയകക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2020, 03:59 pm IST
FacebookTwitterWhatsAppTelegram

ചെങ്ങന്നൂർ : ഇടത് വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിൽ ബിജെപിയ്‌ക്ക് ഭരണം നഷ്ടമായ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇത്തവണയും ബിജെപി ഏറ്റവും വലിയകക്ഷി. പതിമൂന്ന് വാർഡുകളുള്ള പഞ്ചായത്തിൽ അഞ്ച് സീറ്റുകളാണ് ബിജെപിയ്‌ക്കുള്ളത്. മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് ഇടത് സ്വതന്ത്രരുമാണ് ജയിച്ചത്. ശേഷിക്കുന്ന ഒരു സീറ്റിൽ മുന്നണികളെ തോൽപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു.

പഞ്ചായത്തിലെ ഒന്ന്, രണ്ട്, അഞ്ച്, ഏഴ്, പതിമൂന്ന് വാർഡുകളിൽ ബിജെപിയും നാല്, പത്ത്, പന്ത്രണ്ട് വാർഡുകളിൽ യുഡിഎഫും മൂന്ന്, പതിനൊന്ന് വാർഡുകളിൽ എൽഡിഎഫും എട്ട്, ഒൻപത് വാർഡുകളിൽ ഇടത് സ്വതന്ത്രരും വിജയിച്ചു. ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഈ വാർഡിൽ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. സ്വതന്ത്ര സ്ഥാനാർത്ഥി എൻഡിഎയ്‌ക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇടത് വലത് മുന്നണികളുടെ ഒത്തുകളി നടന്നില്ലെങ്കിൽ വലിയ കക്ഷി എന്ന നിലയിൽ ബിജെപി അധികാരത്തിലെത്തും.

2015 ലും ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് ബിജെപിയ്‌ക്ക് ആറ് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവർക്ക് ഭൂരിപക്ഷമില്ലാത്തിനാൽ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. പിന്നീട് ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ മറ്റുള്ളവരെല്ലാം ഒന്നിക്കുകയായിരുന്നു. 3 അംഗങ്ങളുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പും 2 വീതം അംഗങ്ങളുള്ള കോൺഗ്രസും സിപിഎമ്മുമാണ് ബിജെപിക്കെതിരെ ഒരുമിച്ചത്.

പഞ്ചായത്ത് ഉൾപ്പെടുന്ന മേഖലയിലെ ഒരു ബ്ലോക്ക് സീറ്റ് മാത്രമായിരുന്നു നേരത്തെ ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് രണ്ടാക്കി ഉയർത്താനും പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

Tags: JANAVIDHI2020
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies