അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പകല്‍-രാത്രിയായാണ് മത്സരം നടക്കുന്നത്. പിങ്ക് പന്താണ് കളിയില്‍ ഉപയോഗിക്കുന്നത്.
വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യക്കായി പൃഥ്വി ഷോയും മായങ്ക് അഗര്‍വാളുമാണ് ഓപ്പണ്‍ ചെയ്യുന്നത്. റിക്കി പോണ്ടിംഗിന്റെ സെഞ്ച്വറി നേട്ടത്തെ മറികടക്കാന്‍ നില്‍ക്കുന്ന നായകന്‍ വിരാട് കോഹ്ലിയുടെ പ്രകടനം ഈ ടെസ്റ്റില്‍ നിര്‍ണ്ണായകമാണ്. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്. ഉമേഷ് യാദവും, മുഹമ്മദ് ഷമിയും, ബൂംറയും പേസ് നിരയിലുണ്ട്. അശ്വിനാണ് സ്പിന്‍ ബൗളറായുള്ളത്.















