എളുപ്പം വീട്ടില്‍ തയ്യാറാക്കാം ക്രിസ്തുമസ് സ്‌പെഷ്യല്‍ പ്ലം കേക്കുകള്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എളുപ്പം വീട്ടില്‍ തയ്യാറാക്കാം ക്രിസ്തുമസ് സ്‌പെഷ്യല്‍ പ്ലം കേക്കുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2020, 11:38 am IST
FacebookTwitterWhatsAppTelegram

ക്രിസ്തുമസ് കാലത്തെ വരവേല്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ക്രിസ്തുമസ് കേക്കുകള്‍. ക്രിസ്തുമസ് അടുക്കുന്നതോടെ വ്യത്യസ്ത രീതിയിലുള്ള നിരവധി കേക്കുകള്‍ വിപണി കീഴടക്കാനായി ഒരുങ്ങി കഴിഞ്ഞിരിക്കും. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്ലം കേക്കുകള്‍. എന്നാല്‍ കടകളില്‍ നിന്നും ലഭിക്കുന്നതിലും ഗുണകരവും രുചികരവുമായ പ്ലം കേക്കുകള്‍ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഒരു കപ്പ് മൈദ, ഒരു ടീ സ്പൂണ്‍ ബേക്കിംഗ് പൗഡര്‍, കാല്‍ ടീസ്പൂണ്‍ അപ്പക്കാരം, കാല്‍ ടീസ്പൂണ്‍ ജാതിക്കാ പൊടിച്ചത്, കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു നുളള് ഉപ്പും എന്നിവ ചേര്‍ത്ത് മൂന്നു പ്രാവശ്യം നന്നായി തിരിച്ചെടുക്കുക. കേക്ക് നല്ല സോഫ്റ്റ് ആയി കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ഒരു കപ്പ് ഡ്രൈഫ്രൂട്ട്‌സ് എടുത്ത് അതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടിയില്‍ നിന്നും ഒരു സ്പൂണ്‍ പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. കേക്ക് ഉണ്ടാക്കുമ്പോള്‍ ഡ്രൈഫ്രൂട്ട്‌സ് അടിയില്‍ പോയി നില്‍ക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അടുത്തതായി കാരമല്‍ സിറപ്പ് തയ്യാറാക്കാം. ഇതിനായി ഒരു പാത്രത്തില്‍ അര കപ്പ് പഞ്ചസാര ഇട്ട ശേഷം നന്നായി ചൂടാക്കി എടുക്കുക. ഇത് നല്ല ബ്രൗണ്‍ നിറമായി കഴിഞ്ഞാല്‍ ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഈ വെള്ളം തിളച്ച് കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വയ്‌ക്കുക.

ശേഷം മിക്‌സിയുടെ ജാറില്‍ അര കപ്പ് പഞ്ചസാര, രണ്ട് കോഴിമുട്ട, കാല്‍ ടീസ്പൂണ്‍ വാനില എസന്‍സ്, കാല്‍ കപ്പ് സണ്‍ഫ്‌ളവര്‍ ഒയില്‍, തയ്യാറാക്കി വെച്ചിരിക്കുന്ന കാരമല്‍ സിറപ്പ് എന്നിവ ഒഴിച്ചു കൊടുക്കുക. ശേഷം അരിച്ചു വെച്ചിരിക്കുന്ന മൈദയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഡ്രൈഫ്രൂട്ട്‌സ് ചേര്‍ത്ത് ഒന്നു അടിക്കുക. അതിനു ശേഷം കുക്കറിന്റെ അടിയല്‍ എണ്ണ തൂവി മിക്‌സ് ഒഴിച്ചു കൊടുത്തു നന്നായി സെറ്റ് ചെയ്യുക. കുക്കറിന്റെ വിസല്‍ ഊരിവെച്ച് 35 മിനിറ്റോളം സിമ്മില്‍ വേവിക്കുക. പിന്നീട് തീ ഓഫ് ചെയ്ത് കേക്ക് പുറത്തെടുക്കാം. വളരെ സ്വാദിഷ്ടമായ പ്ലം കേക്ക് തയ്യാര്‍.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies