അഡ്‌ലെയ്‌സ്: ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് തുടക്കം മോശമാകുന്നു. ഇന്നലെ തുടക്കത്തിലേ പൃഥ്വി ഷായെ നഷ്ടപ്പെട്ട ഇന്ത്യക്ക് മൂന്നാം ദിവസം തുടക്കത്തിലെ ജസ്പ്രീത് ബുംറ, ചേതേശ്വർ പൂജാര, അഗർവാൾ, രഹാനെ, കോഹ്ലി എന്നിവരെ നഷ്ടപ്പെട്ടു. 17 പന്തിൽ 2 റൺസെടുത്താണ് ബുംറ പുറത്തായത്. കമ്മിൻസ് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കുക യായിരുന്നു. റൺസെടുക്കും മുന്നേ പൂജാരയെ കമ്മിൻസ് തന്നെ പുറത്താക്കി. മായങ്ക് അഗർവാളിനെ 9 റൺസിനും രഹാനയെ പൂജ്യത്തിനും ഹേസൽവുഡ് പുറത്താക്കി. വിരാട് കോഹ്ലി നാല് റൺസിന് പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 6 ന് 26 എന്ന നിലയിലാണ്. ഹനുമാ വിഹാരിയും വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ.
ഇന്നലെ ആദ്യ ഇന്നിംഗ്‌സിന്റെ തനിയാവർത്തനമെന്നപോലെയാണ് പൃഥ്വി ഷോ പുറത്തായത്. ഇത്തവണ വിക്കറ്റ് കമ്മിൻസിനായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ അതേ പിഴവ് ആവർത്തിച്ച ഷോ ക്ലീൻബൗൾഡായി. ഓസീസ് ബൗളർമാരിൽ കമ്മിൻസ് ഇന്ത്യക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. 9 ഓവറിൽ 16 റൺസ് മാത്രം വിട്ടുനൽകിയാണ് നാല് വിക്കറ്റ് വീഴ്‌ത്തിയത്.















