ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍; പെലെയുടെ റെക്കോഡിന് ഒപ്പമെത്തി ലയണല്‍ മെസി
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍; പെലെയുടെ റെക്കോഡിന് ഒപ്പമെത്തി ലയണല്‍ മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2020, 11:09 am IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന റെക്കോഡിനൊപ്പമെത്തി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ മത്സരത്തില്‍ വലന്‍സിയക്കെതിരെ നേടിയ ഗോളോടെ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി പങ്കിട്ടത്. ഇരുവരും ഒരു ക്ലബ്ബിനു വേണ്ടി 643 ഗോളുകള്‍ വീതമാണ് സ്വന്തമാക്കിയത്.

ബാഴ്‌സലോണയ്‌ക്ക് വേണ്ടി 17-ാം സീസണിലാണ് മെസി കളിക്കുന്നത്. 748 മത്സരങ്ങളില്‍ നിന്നാണ് മെസി 643 ഗോളുകള്‍ അടിച്ചുകൂട്ടിയത്. വലന്‍സിയക്ക് എതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മെസിയുടെ ഗോളിലാണ് ബാഴ്‌സ മത്സരത്തിലേയ്‌ക്ക് തിരിച്ചുവന്നത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ഡൈവിംഗ് ഹെഡറിലൂടെ മെസിയുടെ ചരിത്ര ഗോള്‍ പിറന്നത്.

🐐 G . O . A . T .
⚽ 6️⃣4️⃣3️⃣
🔝 @officialpes pic.twitter.com/ZlN7KYNreV

— FC Barcelona (@FCBarcelona) December 19, 2020

ബ്രസീലിയിന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടിയാണ് പെലെ റെക്കോഡ് കുറിച്ചത്. 19 സീസണുകളില്‍ നിന്നാണ് അദ്ദേഹം 643 ഗോളുകള്‍ നേടിയത്. മെസി മികച്ച രീതിയില്‍ ഹെഡറുകള്‍ ചെയ്യാത്ത താരമാണെന്ന പെലെയുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് റെക്കോഡിന് ഒപ്പമെത്തിയ ഹെഡര്‍ ഗോള്‍ എന്നാണ് മെസി ആരാധകര്‍ പറയുന്നത്. അടുത്ത മത്സരത്തോടെ മെസി റെക്കോഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

അടുത്ത മൂന്ന് മണിക്കൂറിൽ കേരളമൊട്ടാകെ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies