മെൽബൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസീസിന് കരുത്തായ ഡേവിഡ് വാർണറെ എത്തിച്ച് ഓസീസ്. കൊറോണ നിയന്ത്രണം കാരണം സിഡ്‌നിയിൽ വീട്ടിലായിരുന്ന വാർണറിനെ പ്രത്യേക വിമാനത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മെൽബണിലെത്തിച്ചത്. ട്വന്റി ട്വന്റിക്ക് ശേഷമാണ് പരിക്കേറ്റിരുന്ന വാർണർ വീട്ടിലേക്ക് തിരികെ പോയത്. ക്രിസ്തുമസ്സിന് പിറ്റേദിവസമാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
ബോക്‌സിംഗ് ഡേ എന്ന് വിശേഷിപ്പിക്കുന്ന ക്രിസ്തുമസ്സിന് ശേഷമുള്ള ദിവസത്തെ ടെസ്റ്റിൽ ഓസീസിന്റെ ഓപ്പണിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാർണറെ തിരികെ വിളിപ്പിച്ചത്.
Comments