ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2026, 01:45 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിലെ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന് വീണ്ടും വന്‍ സുരക്ഷാ ഭീതി. കലാശപ്പോരാട്ടത്തിന് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഗുജറാത്ത് താരങ്ങളും ജീവനക്കാരും സഞ്ചരിച്ച ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചു. വാഹനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് കളിക്കാരെയും സ്റ്റാഫ് അംഗങ്ങളെയും അടിയന്തരമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരക്കാരന്‍ ബസ് എത്തുന്നതുവരെ താരങ്ങള്‍ക്ക് റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നു.

ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട നിരാശയിലായിരുന്ന ടീമിന് ഇരട്ടപ്രഹരമായി ഈ അപകടം. രണ്ടാമതൊരു ഐപിഎല്‍ കിരീടം കൂടി സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ആര്‍സിബിക്ക് മുന്നില്‍ ഗുജറാത്ത് കൈവിട്ടത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീണ്ട യാത്രകള്‍ സമ്മാനിച്ച ക്ഷീണത്തിലായിരുന്നു ഗുജറാത്ത് ടീം. മെയ് 29-ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനായി ധര്‍മ്മശാലയില്‍ നിന്ന് മുള്ളന്‍പൂരിലേക്ക് യാത്ര ചെയ്ത ടീമിന്, മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രാ തടസ്സങ്ങള്‍ നേരിട്ടിരുന്നു. മെയ് 30-ന് അഹമ്മദാബാദിലേക്ക് തിരിക്കേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിയാണ് ടീം നഗരത്തില്‍ എത്തിയത്.

തുടര്‍ച്ചയായ മത്സരങ്ങളും യാത്രാക്ഷീണവുമാണോ ഫൈനലിലെ മോശം പ്രകടനത്തിന് കാരണമെന്ന ചോദ്യത്തോട് ഗുജറാത്ത് ടൈറ്റന്‍സ് ക്രിക്കറ്റ് ഡയറക്ടര്‍ വിക്രം സോളങ്കി പ്രതികരിച്ചു. ‘കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടി വന്നെന്നും ഞങ്ങള്‍ ക്ഷീണിതരാണെന്നും പറഞ്ഞ് ആര്‍സിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് കുറച്ചുകാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫൈനലില്‍ ഞങ്ങള്‍ നേടിയത് ചെറിയ ടോട്ടല്‍ ആയിരുന്നുവെങ്കിലും അത് പ്രതിരോധിക്കാന്‍ ടീം മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചു. നന്നായി കളിച്ച എതിരാളികളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല,’ സോളങ്കി വ്യക്തമാക്കി.

Tags: BusfireSHORT CIRCUITgujarath titans
Share
Tweet
SendShare

More News from this section

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies