സിഡ്നി: ലോകക്രിക്കറ്റ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാന്റെ ടെസ്റ്റ് ക്യാപ്പ് ലേലത്തിൽ പോയത് റെക്കോഡ് തുകയക്ക്. ഓസ്ട്രേലിയൻ വ്യാപാരിയാണ് പ്രസിദ്ധമായ ബാഗി ഗ്രീൻ ക്യാപ്പ് ലേലത്തിൽപിടിച്ചത്. മുപ്പതു ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക നൽകിയാണ് ഇതിഹാസ താരത്തിന്റെ 1928ലെ ടെസ്റ്റ് ക്രിക്കറ്റ് സ്മരണ ക്രിക്കറ്റ് ആരാധകൻ സ്വന്തമാക്കിയത്.
ക്രിക്കറ്റ് ചരിത്രത്തിലെ സ്മരണികകൾ ലേലം കൊണ്ടതിൽ ഏറ്റവും വലിയ രണ്ടാമത്തെ തുകയ്ക്കാണ് ബാറ്റിംഗിലെ അത്ഭുതമായിരുന്ന ബ്രാഡ്മാന്റെ തൊപ്പി സ്വന്തമാക്കിയത്. ഇതിന് മുമ്പ് മുൻ ഓസീസ് സ്പിന്നർ ഷെയിൻ വാട്സന്റെ ടെസ്റ്റ് ക്യാപ്പാണ് 70 ലക്ഷം രൂപയക്ക് തുല്യമായ മൂല്യം നേടി റെക്കോഡിട്ടത്.
ബ്രാഡ്മാൻ ഓസ്ട്രേലിയയ്ക്ക് വേണ്ടി 20 വർഷമാണ് ബാറ്റേന്തിയത്. 1928 മുതൽ 1948 വരെ 52 ടെസ്റ്റുകൾ ബ്രാഡ്മാൻ കളിച്ചു. 99.94 ശരാശരിയെന്ന അഭേദ്യമായ ശരാശരിയോടെയാണ് ബ്രാഡ്മാൻ തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്.
Comments