ബോർഡർ-ഗവാസകർ ട്രോഫിയിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റണമെങ്കിൽ ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കീരിടം നേടാതെ തരമില്ല. നാളെ ടീം മാനേജ്മെന്റ് സ്ക്വാഡ് നിർണയത്തിനായി ചർച്ചകൾ ആരംഭിക്കും. ഓസ്ട്രേലിയയിൽ പരാജയമായെങ്കിലും ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനെ ക്യാപ്റ്റനായി നിലനിർത്താൻ തന്നെയാണ് ടീമിന്റെ തീരുമാനമെന്ന് റേവ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
മോശം ഫോമിലാണെങ്കിലും ഋഷഭ് പന്തും ടീമിൽ തുടരും.
നേരത്തെ പാണ്ഡ്യ ചാമ്പ്യൻസ് ട്രോഫിയിൽ ക്യാപ്റ്റനാകുമെന്ന് വാർത്തകളുണ്ടായിരുന്നു. സൂര്യകുമാർ സ്ക്വാഡിൽ എത്തുന്ന കാര്യവും ഉറപ്പില്ല. അതേസമയം ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാണ്. മീറ്റിംഗിൽ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. മുഹമ്മദ് ഷമിയുടെ സാദ്ധ്യതയും സെലക്ടർമാർ പരിശോധിക്കുന്നുണ്ട്. 2013-ൽ ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ് ഇന്ത്യ കിരീടം നേടിയത്.
വിരാട് കോലിയും ടീമിൽ ഉൾപ്പെടും. വിജയ് ഹസാര, രഞ്ജി ട്രോഫി, സയിദ് മുഷ്താഖ് അലി എന്നീ ടൂർണമെന്റിലെ പ്രകടനം ശ്രേയസ് അയ്യറിന് ഗുണം ചെയ്യും. അതേസമയം സഞ്ജുവിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. വിജയ് ഹസാര കളിക്കാതിരുന്ന മലയാളി താരത്തെ പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്താതെ ട്രാവൽ റിസർവായി ചേർക്കുമെന്നാണ് സൂചന. വരുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പര പല താരങ്ങൾക്കും നിർണായകമാണ്.
Break – A meeting on champions Trophy to be held tomorrow
Rohit to lead for sure
Pant will be there in the squad – There will be a discussion on Arshdeep’s name –
Few short meetings already done— रोहित जुगलान Rohit Juglan (@rohitjuglan) January 5, 2025