പ്രമോദിന് വീൽചെയറുമായി മോഹൻലാൽ നേരിട്ടെത്തി; പ്രമോദിന്റെ പേപ്പർ പേനകൾ മുഴുവൻ വാങ്ങാമെന്ന് ഉറപ്പും നൽകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രമോദിന് വീൽചെയറുമായി മോഹൻലാൽ നേരിട്ടെത്തി; പ്രമോദിന്റെ പേപ്പർ പേനകൾ മുഴുവൻ വാങ്ങാമെന്ന് ഉറപ്പും നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2020, 10:34 am IST
FacebookTwitterWhatsAppTelegram

പാലക്കാട്:  ജന്മനാ പോളിയോ രോഗം ബാധിച്ച്  കൈകാലുകൾ  തളർന്ന് ജീവിതം വീൽ ചെയറിലായ പാലക്കാട് എലപ്പുളി സ്വദേശി പ്രമോദിന് ഇലക്ട്രിക് വീൽ ചെയർ നല്കി നടൻ മോഹൻലാൽ. പ്രമോദിന് വീൽ ചെയർ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണെന്ന വാർത്ത ജനം ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രമോദിന് സഹായവുമായി മോഹൻലാലും വിശ്വശാന്തി ഫൗണ്ടേഷനും രംഗത്തെത്തിയത്.

പ്രമോദ് പേപ്പർ പേനകൾ നിർമ്മിച്ച് ജീവിതത്തോട് പടപൊരുതുകയാണെന്ന വാർത്ത റിപ്പോർട്ട് ചെയ്യാനായാണ് ജനം ടിവി എലപ്പുള്ളിയിൽ എത്തിയത്. എന്നാൽ അന്ന് മനോഹരമായ പേനകൾ നിർമ്മിക്കുന്ന പ്രമോദിന് നല്ലൊരു വീൽചെയർ പോലും ഉണ്ടായിരുന്നില്ല. തുരുമ്പെടുത്ത് തകർന്ന ഒരു വീൽചെയർ ആയിരുന്നു അദ്ദേഹത്തിന്റെത്.  പ്രമോദിന്റെ അധ്വാനവും,അതേസമയം പ്രയാസവും ജനം ടിവി റിപ്പോർട്ട് ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ട നടൻ മോഹൻലാൽ  പ്രമോദിനെ നേരിട്ട് കാണാനെത്തി .  ഒരു ഇലക്ട്രിക് വീൽചെയറും പ്രമോദിന് സമ്മാനിച്ചു.

അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷനിലെ ഡോക്ടർ നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രമോദിന് വീൽചെയർ കൈമാറിയത്. തന്റെ പ്രയാസമറിഞ്ഞ് പിന്തുണയുമായി രംഗത്തെത്തിയ ലാലേട്ടന് പ്രമോദും നന്ദിപറഞ്ഞു.

ലോക്ക് ഡൗൺ സമയത്ത് ഉൾപ്പെടെ നിർമ്മിച്ച പ്രമോദിന്റെ പേപ്പർ പേനകൾ മുഴുവനും താൻ വാങ്ങാം എന്ന ഉറപ്പു കൂടി നൽകിയ മോഹൻലാൽ, ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായം വിശ്വശാന്തി ഫൗണ്ടേഷൻ നൽകുമെന്നും  മോഹൻലാൽ പറഞ്ഞു.

Tags: mohanlalVISWASANTHI FOUNDATION
Share115TweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies