പാരീസ് : ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തതിന് മുസ്ലീം യുവാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം . ഫ്രാൻസിലെ വടക്കുകിഴക്കൻ നഗരമായ ബെൽഫോർട്ടിലാണ് സംഭവം . മുസ്ലീം ഇതര സമുദായക്കാരനായ രണ്ടാനച്ഛനും,അമ്മക്കും ഒപ്പം ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ 20 കാരനായ യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു .
തുടർന്നാണ് മതമൗലികവാദികൾ യുവാവിനെ അക്രമിക്കുകയും,ഭീഷണിപ്പെടുത്തുകയും ചെയ്തത് .പോലീസ് ഓഫീസർമാരുടെ മകൻ കൂടിയായ യുവാവിനെയാണ് പരിചയക്കാരനായ തീവ്ര ഇസ്ലാമികവാദി ഭീഷണിപ്പെടുത്തിയത് .
പ്രകോപിതനായ ഇയാൾ മറ്റ് ഇസ്ലാമിസ്റ്റുകളുമായി ചേർന്ന് യുവാവിനെ മർദ്ദിക്കുകയും ചെയ്തു . യഥാർത്ഥ അറബികൾ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം . ഇസ്ലാമിക നിയമങ്ങൾക്കനുസരിച്ച് ജീവിക്കണമെന്നും ഇയാൾ യുവാവിനോട് ആവശ്യപ്പെട്ടു .
പോലീസിൽ പരാതി നൽകിയാൽ അപായപ്പെടുത്തുമെന്നും മതമൗലികവാദികൾ ഭീഷണിപ്പെടുത്തിയെങ്കിലും , യുവാവ് ആക്രമണത്തെ കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു . തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്ത ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിൻ ഇസ്ലാമിക വിഘടനവാദം ഒരിക്കലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
Comments