ഇനി കളി കൂടുതൽ കളറാകും; ഹിറ്റ്മാൻ ഇന്ന് ടീം ഇന്ത്യക്കൊപ്പം ചേരും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി കളി കൂടുതൽ കളറാകും; ഹിറ്റ്മാൻ ഇന്ന് ടീം ഇന്ത്യക്കൊപ്പം ചേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2020, 11:36 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ : ഓസ്ട്രേലിയൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ ബാറ്റിംഗിന് കൂടുതൽ കരുത്ത് പകരാൻ ഹിറ്റ്മാൻ രോഹിത് ശർമ്മ ഇന്നെത്തും. പരിക്കിൽ നിന്ന് മുക്തനായ ഓസ്ട്രേലിയയിലെത്തിയ താരം ക്വാറന്റൈനിലായിരുന്നു. ഇത് പൂർത്തിയാക്കിയ രോഹിത്ത് ഇന്ന് ടീമ ഇന്ത്യയുടെ പരിശീലന ക്യാമ്പിൽ ജോയിൻ ചെയ്യും. രണ്ടാം ടെസ്റ്റിൽ കോഹ് ലിയില്ലാതെ ജയിച്ച ഇന്ത്യൻ ടീമിന് രോഹിത്തിന്റെ വരവ് കൂടുതൽ കരുത്ത് നൽകും.

ശാരീരികമായി എന്താണ് രോഹിത്തിന്റെ അവസ്ഥയെന്ന് നിരീക്ഷിക്കുമെന്ന് ടീം പരിശീലകൻ രവിശാസ്ത്രി വ്യക്തമാക്കി. നീണ്ടകാല ക്വാറന്റൈന് ശേഷമാണ് അവന്‍ വരുന്നത്. ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തുമെന്നും രവിശാസ്ത്രി പറഞ്ഞു. രോഹിതിന്റെ തിരിച്ചുവരവില്‍ ടീമിലെ എല്ലാവരും സന്തോഷത്തിലാണെന്നാണ് നായകൻ അജിങ്ക്യ രഹാനെ പ്രതികരിച്ചത്. അവനോട് സംസാരിച്ചിരുന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണ് അവനെന്നും രഹാനെ പറഞ്ഞു.

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത്തിനെ ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലായിരുന്ന രോഹിത് അവിടെ ഫിറ്റ്‌നസ് തെളിയിച്ചതോടെയാണ് ഓസ്‌ട്രേലിയയിലേക്ക് പറന്നത്.

മൂന്നാം ടെസ്റ്റിൽ, കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ചെറിയ ചില മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാവും രോഹിത് ശര്‍മ്മയെ പരിഗണിക്കുക. ഹനുമ വിഹാരിക്ക് പകരം മധ്യനിരയില്‍ കെ എല്‍ രാഹുലും എത്താന്‍ സാധ്യതയുണ്ട്. പരിക്കേറ്റ ഉമേഷ് യാദവ് മൂന്നാം മത്സരത്തില്‍ കളിക്കില്ല. പകരം നവദീപ് സെയ്നിയോ നടരാജനോ അവസാന ഇലവനിൽ സ്ഥാനം പിടിച്ചേക്കും.

ജനുവരി ഏഴ് മുതൽ സിഡ്നിയിലാണ് അടുത്ത മത്സരം. നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ അടുത്ത മത്സരം ഇന്യയ്‌ക്കും ഓസിസിനും ഒരുപോലെ നിർണായകമാണ്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies