പോക്കറ്റ് എസ്ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അവിയലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിറിക്കൽ വീഡിയോ പുറത്തുവിട്ടത്.
മലയാളത്തിന്റെ പ്രിയ സംവിധായകൻ ജിസ് ജോയ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സിറാജ്ജുദ്ദീൻ, കേതിക്കി നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ജോജു ജോർജ്, അനശ്വര രാജൻ, ആത്മീയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പിന്നണിയിൽ വലിയ നിര തന്നെ പ്രവർത്തിക്കുന്നതിനാൽ ചിത്രത്തിലുള്ള പ്രതീക്ഷയും വളരെ വലുതാണ്.















