വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഉണ്ണി മുകുന്ദൻ. താരം പുതുതായി സ്വന്തമാക്കിയ വാഹനത്തിന്റെ ചിത്രങ്ങളാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഡ്യുക്കാട്ടി പാനിഗാലെ V2 ആണ് ഉണ്ണി പുതുതായി തന്റെ വാഹന ശേഖരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പുതിയ അതിഥിയെ എത്തിച്ച കാര്യം ഉണ്ണി തന്നെയാണ് തന്റെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
ബൈക്കുകളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഉണ്ണി മുകുന്ദന് മുൻപ് പലതവണ സോഷ്യല്‍ മീഡിയയില്‍ വാചാലനായിരുന്നു. പാനിഗാലെ V2 വിന് പുറമെ ബജാജ് പള്‍സർ, റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി, ക്ലാസിക്ക് ഡസേര്‍ട്ട് സ്റ്റോം, ജാവ പെരാക്ക് എന്നീ ബൈക്കുകളും ഉണ്ണിയ്ക്ക് സ്വന്തമായുണ്ട്. ഉണ്ണി ആദ്യം ഉപയോഗിച്ചിരുന്ന പൾസർ ബൈക്ക് ഇക്കഴിഞ്ഞ പിറന്നാളിന് ആരാധകർ ഉണ്ണിയ്ക്ക് തിരികെ നൽകിയ സംഭവവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഓഗസ്റ്റ് മാസത്തിലാണ് ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി, പാനിഗാലെ V2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 16.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. ബിഎസ് VI എഞ്ചിനൊപ്പം കൂടുതല്‍ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ബൈക്ക് ഇത്തവണ വിപണിയില്‍ എത്തുന്നത്.
ചിത്രങ്ങൾ
















