ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിലെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യാ സന്ദർശനം റദ്ദാക്കിയത്. ബ്രിട്ടീഷ് സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. 72ാം റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസണെയാണ് ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്.
കൊറോണ വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യാ സന്ദർശനം റദ്ദാക്കിയത്. കൊറോണ വൈറസിന്റെ വകഭേദം വളരെ വേഗത്തിൽ പടരുന്നതിനാൽ രാജ്യത്ത് തന്നെ തുടരേണ്ടതുണെന്ന് ബോറിസ് ജോൺസൺ പറഞ്ഞതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യാ സന്ദർശനം റദ്ദാക്കിയ വിവരം ബോറിസ് ജോൺസൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
Comments