പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2021, 10:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ജെഎൻയു വിദ്യാർത്ഥികളായ ഷർജീൽ ഇമാം, ഉമർ ഖാലിദ്, ആസിഫ് ഇക്ബാൽ തൻഹ എന്നിവരുൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയത്. ജനുവരി 19 ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയത്. തനിക്കെതിരായ കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി വേണമെന്ന് ആവശ്യപ്പെട്ട് ഉമർ ഖാലിദ് നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു. ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും, അനാവശ്യമാണ് വിചാരണ നേരിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം ആവശ്യപ്പെട്ടത്.

അഭിഭാഷകനെ കാണാൻ പോലീസ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് ് അതാർ ഖാൻ കോടതിയിൽ ആരോപിച്ചു. ജയിൽ വാസത്തിനിടെ രണ്ട് പ്രാവശ്യം വൈദ്യ പരിശോധനയ്‌ക്ക് വിധേയനാകുകയും, നിരീക്ഷണത്തിൽ പോകുകയും ചെയ്തിരുന്നു. ഈ കാലയളവിൽ അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പോലീസ് അനുവദിച്ചിരുന്നില്ലെന്നും ഖാൻ കോടതിയിൽ പറഞ്ഞു.

ഉമർഖാലിദിന്റെ ആവശ്യം പരിഗണിച്ച കോടതി കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി നൽകാൻ ഉത്തരവിട്ടു. അടുത്ത തവണ വീഡിയോ കോൺഫറൻസിംഗ് വഴി പ്രതികളെ ഹാജരാക്കിയാൽ മതിയെന്നും നിർദ്ദേശിച്ചു.

Tags: delhi riotsharjeel imamumar khalid
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies