കൊച്ചി: ആരാധകരിൽ ആവേശം നിറച്ച് താര രാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. മോഹൻലാലാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിത്ത് ഇച്ചാക്ക എന്ന ക്യാപ്ഷനാണ് മോഹൻലാൽ ചിത്രത്തിന് നൽകിയത്.
മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിൽ മോഹൻലാൽ സന്ദർശനത്തിനെത്തിയ ചിത്രങ്ങളാണിത്. ലോക്ഡൗണിന് തൊട്ട് മുൻപാണ് മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീടുവിട്ട് വൈറ്റിലയിലെ വീട്ടിലേക്ക് മാറിയത്.
ഇതേ ലുക്കിലുള്ള മറ്റൊരു ചിത്രവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. പുതിയ സിനിമാ പ്രഖ്യാപനം പിറകെയുണ്ടോ എന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം പൃഥ്വിരാജും പങ്കുവച്ചിരുന്നു.
With Ichakka
Posted by Mohanlal on Thursday, January 7, 2021
Comments