കേരളത്തിന്റെ പൈതൃക തൊഴിലായ തഴപ്പായ നിര്‍മ്മാണ മേഖലയില്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളെ തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രം നെയ്തെടുത്ത ജീവിതങ്ങള്‍ ശ്രദ്ധേയമാകുന്നു. ഫോക് ലോര്‍ ഫിലിം ഫെസ്റ്റില്‍ നാല്പത്തിമൂന്ന് വിദേശ രാജ്യങ്ങളിലെ ചിത്രങ്ങള്‍ക്കൊപ്പം മല്‍സരിക്കുന്ന ഈ ചിത്രം ഇതിനോടകം നാല് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റി വെല്‍ എന്‍ട്രി നേടിക്കഴിഞ്ഞു. തഴവ എന്ന ഒരു നാടിന്റെ പേരില്‍ തന്നെ തഴയും തഴപ്പായും അറിയപ്പെടുന്നതും തഴപ്പായ നിര്‍മ്മാണവും അതിജീവനവും പ്രമേയമായി അനി മങ്കാണ് നെയ്തെടുത്ത ജീവിതങ്ങള്‍ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനു തിരുവല്ല സംഗീതം നിര്‍വഹിച്ച ഈ തഴപ്പാട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പൈതൃക തൊഴിലിനെ ആസ്പദമാക്കി രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് തഴപ്പായ തൊഴിലാളിയായ സാവിത്രിയമ്മയാണ്. എബി ഷാഹുല്‍ ഹമീദാണ് ചിത്രം നിര്‍മ്മിച്ചത്. ഓണാട്ടുകരയുടെ പായ ചന്തകളും തഴപ്പായ നെയ്ത് ജീവിതം നെയ്തെടുത്തവരും അവശേഷിക്കുന്ന തൊഴിലാളികളും ഈ ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.
ലോക പൈതൃക ഫിലിം ഫെസ്റ്റിവെലില്‍ ചിത്രം പ്രദര്ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഫെസ്റ്റി വെല്‍ നിബന്ധകള്‍ക്ക് ശേഷം ഉടന്‍ റീലീസും പ്രതീക്ഷിക്കുന്നതായി സംവിധായകന് പറഞ്ഞു. അനി മങ്ക് സംവിധാനം ചെയ്ത ടൂറിസം കലാമിറ്റി എന്ന ഹ്രസ്വ ചിത്രം രാജ്യാന്തര ഫിലിം ഫെസ്റ്റി വെലില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിരുന്നു . കൂടാതെ നിരവധി ഹ്രസ്വ ചിത്രങ്ങളും ഹിസ്റ്റോറിക്കല്‍ മ്യൂസിക് ആല്‍ബങ്ങളും അനി മങ്ക് ചെയ്തിട്ടുണ്ട്.
Comments